ബീഹാര്‍: വ്യാജ തിരിച്ചറിയല്‍ രേഖകളും മൊബൈല്‍ നമ്പറുകളും ഉപയോഗിച്ച് 11 തവണ വാക്‌സിന്‍ സ്വീകരിച്ച 84 കാരന്‍ ഒടുവില്‍ പിടിയില്‍. ബിഹാറിലെ മാധേപുര ജില്ലയില്‍ ബ്രഹ്‌മെദോ മണ്ഡല്‍ എന്നയാളെയാണ് ആരോഗ്യപ്രവര്‍ത്തകര്‍ പിടികൂടിയത്. ഇതിന് മുന്‍പ് 11 തവണ വാക്‌സിന്‍ സ്വീകരിച്ചതായി ഇയാള്‍ ആരോഗ്യപ്രവര്‍ത്തകരോട് വ്യക്തമാക്കി. വാക്‌സിന്‍ എടുക്കും തോറും കൂടുതല്‍ ആരോഗ്യവാനായി തോന്നുന്നതാണ് ഇത്തരമൊരു സാഹസികതയിലേക്ക് തന്നെ പ്രേരിപ്പിച്ചതെന്ന് അദ്ദേഹം പറഞ്ഞു. പത്ത് മാസത്തിനിടയില്‍ 11 തവണയാണ് ഇയാള്‍ വാക്‌സിന്‍ സ്വീകരിച്ചത്. കൂടുതല്‍ ചോദ്യം ചെയ്യലിനിടെയാണ് ഇയാള്‍ ഞെട്ടിക്കുന്ന വിവരം വെളിപ്പെടുത്തുന്നത്.
ബന്ധുക്കളുടേയും ആരോഗ്യ പ്രവര്‍ത്തകരുടേയും രേഖകളും മൊബൈല്‍ നമ്പറുകളും ഉപയോഗിച്ചാണ് ഇയാള്‍ വാക്‌സിന്‍ സ്വീകരിക്കുന്നതെന്ന് അന്വേഷണത്തില്‍ തെളിഞ്ഞു.