KERALAlocaltop news

മാധ്യമപ്രവർത്തകൻ കെ.എം.റഷീദിന്‍റെ കവിതാ സമാഹാരം പ്രകാശനം ചെയ്തു

കോഴിക്കോട്: മാധ്യമം സബ് എഡിറ്റർ കെ.എം.റഷീദിന്‍റെ ‘നിഴലിനെ ഓടിക്കുന്ന വിദ്യ’ എന്ന കവിതാ സമാഹാരം യു.കെ.കുമാരൻ, പി.കെ.പാറക്കടവിന് നൽകി പ്രകാശനം ചെയ്തു. മാധ്യമം റിക്രിയേഷൻ ക്ലബ്ബ് വിദ്യാഭ്യാസ സ്കോളർഷിപ്പ് വിതരണച്ചടങ്ങിലായിരുന്നു പ്രകാശനം. പത്രപ്രവർത്തകൻ സർഗാത്മക ജീവിതത്തിലേക്ക് പോവുമ്പോൾ പലതരം വെല്ലുവിളികൾ നേരിടേണ്ടി വരുമെന്ന് യു.കെ.കുമാരൻ പറഞ്ഞു. കടം വാങ്ങിയ ദർശനങ്ങളിൽ നിന്നല്ല, ചുറ്റുപാടുകളിൽ നിന്നാണ് റഷീദ് ആത്മീയ വെളിച്ചമുള്ള വരികൾ സ്വീകരിച്ചതെന്ന് പി.കെ.പാറക്കടവ് പറഞ്ഞു. കോഴിക്കോട് സബ് ജഡ്ജി എം.പി ഷൈജൽ ചടങ്ങ് ഉദ്ഘാടനം ചെയ്തു. മാധ്യമം റിക്രിയേഷൻ ക്ലബ് കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് റഹ്മാൻ കുറ്റിക്കാട്ടൂർ അധ്യക്ഷത വഹിച്ചു. മാധ്യമം ചീഫ് എഡിറ്റർ ഒ.അബ്ദുറഹ്മാൻ, കാലിക്കറ്റ് പ്രസ് ക്ലബ് പ്രസിഡന്റ് എം.ഫിറോസ് ഖാൻ, മാധ്യമം സീനിയർ അഡ്മിൻ മാനേജർ കെ.എ ആസിഫ്, മാധ്യമം ്് റിക്രിയേഷൻ ക്ലബ് കോഴിക്കോട് പ്രസിഡന്റ് എ.ബിജുനാഥ്, പി. ശംസുദ്ദീൻ, കെ. എം റഷീദ് എന്നിവർ സംസാരിച്ചു. മാധ്യമം റിക്രിയേഷൻ ക്ലബ് കേന്ദ്ര കമ്മിറ്റി ജനറൽ സെക്രട്ടറി എൻ. രാജീവ് സ്വാഗതവും ട്രഷറർ കെ.ടി. സദ്റുദ്ദീൻ നന്ദിയും പറഞ്ഞു. 63 കവിതകൾ ഉൾക്കൊള്ളുന്ന പുസ്തകം കോട്ടയം നാഷനൽ ബുക്സ്റ്റാളാണ് പ്രസിദ്ധീകരിച്ചത്. പി.രാമനാണ് അവതാരിക. മോഹനകൃഷ്ണൻ കാലടി , പി.പി ശ്രീധരനുണ്ണി എന്നിവരുടെ പഠനവും കമിതാ മു ഖോപാധ്യായയുടെ ചിത്രീകരണവും പുസ്തകത്തിലുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close