കോട്ടയം : പങ്കാളികളെ കൈമാറിയ കേസിലെ മുഖ്യപ്രതിക്കെതിരെ കൂടുതല്‍ തെളിവുകള്‍ പുറത്ത്. അറസ്റ്റിലായ പ്രതി നിരവധി ‘കപ്പിള്‍ സ്വാപ്പിങ്’ ഗ്രൂപ്പുകളില്‍ അംഗമാണെന്ന് പോലീസ് വ്യക്തമാക്കി. കോട്ടയം കേന്ദ്രീകരിച്ചുള്ള ഇരുപതോളം കപ്പിള്‍ സ്വാപ്പിങ് ഗ്രൂപ്പുകളില്‍ ഇയാള്‍ അംഗമാണെന്ന് അന്വേഷണസംഘം കണ്ടെത്തി. ഗ്രൂപ്പുകളിലെ അഡ്മിന്മാരെ നിരീക്ഷിച്ച് വരികയാണെന്ന് പോലീസ് അറിയിച്ചു.
കോട്ടയം കേന്ദ്രീകരിച്ച് ‘കോട്ടയം സ്വിങ്ങേഴ്സ്’, ‘മല്ലു കപ്പിള്‍’ തുടങ്ങിയ പേരുകളിലായി പ്രവര്‍ത്തിക്കുന്ന ഗ്രൂപ്പുകള്‍ ടെലഗ്രാമിലും വാട്സാപ്പിലും ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ കേസുമായി ബന്ധപ്പെട്ട് മുഖ്യപ്രതി പിടിയിലാതോട പല ഗ്രൂപ്പുകളും ഡിലീറ്റ് ചെയ്യപ്പെടുകയും, ആളുകള്‍ കൂട്ടത്തോടെ ഗ്രൂപ്പ് വിട്ട് പോവുകയും ചെയ്തിട്ടുണ്ട്. ഇത് അന്വേഷണത്തെ കാര്യമായി ബാധിക്കുമെങ്കിലും സൈബര്‍ സെല്ലിന്റെ സഹായത്തോടെ വിവരങ്ങള്‍ ലഭിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു.
പങ്കാളികളെ കൈമാറിയ കേസില്‍ നിലവില്‍ ആറുപേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഒമ്പത് പേരാണ് തന്നെ പീഡനത്തിനിരയാക്കിയതെന്നാണ് യുവതി പോലീസിന് നല്‍കിയ മൊഴി. ഒളിവില്‍ കഴിയുന്ന മറ്റ് പ്രതികള്‍ക്കായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയതായി അന്വേഷണ സംഘം വ്യക്തമാക്കി. ഇതിലൊരാള്‍ വിദേശത്തേക്ക് കടന്നതായാണ് ലഭിക്കുന്ന സൂചന. ഇയാളെ പിടികൂടുന്നതിനായുള്ള ശ്രമങ്ങളും പോലീസ് ആരംഭിച്ചിട്ടുണ്ട്.