കൂമ്പാറ: ആനക്കല്ലുംമ്പാറ ക്വാറിയിൽ നിന്നും പീടിക പ്പാറ ക്വോറിയിൽ നിന്നും ടിപ്പർ ലോറികളിൽ കരിങ്കല്ല് തുടർച്ചയായി കയറ്റി വരുന്നതിനാൽ കൂമ്പാറ കക്കാടംപൊയിൽ റോഡിൽ പൊടിശല്യം അതിരൂക്ഷമാണ്, റോഡിൻ്റെ ഇരുവശങ്ങളിൽ താമസിക്കുന്നവർക്കും കുട്ടികൾക്കും പുറത്തിറങ്ങാൻ സാധിക്കാത്ത തരത്തിൽ പ്രശനം രൂക്ഷമാണ്, മുൻകാലങ്ങളിൽ വേനൽ ആയാൽ റോഡ് നനക്കുമായിരുന്ന ക്വാറി ഉടമകൾ പരിസരവാസികൾ നിരവധി തവണ ആവശ്യപ്പെട്ടിട്ടും പ്രസ്തുത പ്രശ്നത്തിന് പരിഹാരമുണ്ടാക്കുവാൻ തയ്യാറാകുന്നില്ല, ക്വാറി ഉടമകളുടെ ധിക്കാരപരമായ സമീപനത്തിനെതിരെ ശക്തമായ സമരപരിപാടികൾക്ക് രൂപം നല്കുവാൻ കൂമ്പാറയിൽ ചേർന്ന ലോക് താന്ത്രിക് ജനത ദൾ വാർഡ്യോഗം തീരുമാനിച്ചു, യോഗത്തിൽ വാർഡ് പ്രസിഡൻ്റ് സിജോ പാറമ്പുഴ അധ്യക്ഷത വഹിച്ചു.ജോൺസൺ കുളത്തിങ്കൽ, വിത്സൻ പുല്ലുവേലിൽ ‘ജോളി പൈക്കാട്ട് ടോമി കുരീക്കാട്ടിൽ, ജോർജ് കൊച്ചുപുര, ജോയി പുതിയ പറമ്പിൽ സണ്ണി തൈപ്പറമ്പിൽ ‘, ബിജു മംഗലത്ത് തുടങ്ങിയവർ പ്രസംഗിച്ചു