KERALAlocal

ബിഷപ്പ് ഫ്രാങ്കോ കേസ്; യാഥാര്‍ത്ഥ്യവും നാള്‍ വഴികളും

 

കേരളം ഏറെ ഉറ്റുനോക്കിയ കേസ് വിധിയായിരുന്നു ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ഉയര്‍ന്ന പീഢാനാരോപണം. ഏറ്റവും ഒടുവില്‍ രാജ്യത്തെ നീതി പീഠം കേസിന്റെ വിധി പ്രഖ്യാപിക്കുമ്പോള്‍ വിശ്വാസികള്‍ക്ക് പുറത്ത് നിയമവ്യവസ്ഥയെ വിശ്വസിക്കുന്നവര്‍ക്ക് ഏല്‍ക്കേണ്ടി വന്നത് തിരിച്ചടിയാണെന്നത് മറ്റൊരു യാഥാര്‍ത്ഥ്യം. ലൈംഗിക പീഡന ആരോപണവുമായി ബന്ധപ്പെട്ട് വിചാരണ നേരിട്ട ആദ്യത്തെ കത്തോലിക്കാ ബിഷപ്പാണ് ഫ്രാങ്കോ മുളയ്ക്കല്‍.

കേസിലെ നാള്‍ വഴികളിലേക്ക്…

2018 ജൂണ്‍ 27നാണ് കത്തോലിക്ക ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പീഢനപരാതി ആരോപിച്ച് കന്യാസ്ത്രീ കോട്ടയം ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കുന്നത്. കുറവിലങ്ങാട് മഠത്തിലെ ഇരുപതാം നമ്പര്‍ മുറിയില്‍ വെച്ച് 13 തവണ പീഡിപ്പിച്ചുവെന്നായി പരാതി. ഉടന്‍ തന്നെ കുറവിലങ്ങാട് സറ്റേഷനില്‍ കേസിന്റെ എഫ്.ഐ.ആര്‍ റജിസ്റ്റര്‍ ചെയ്യുകയും വൈക്കം ഡി.വൈ.എസ്.പി കെ സുഭാഷിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിന് കേസ് കൈമാറുകയും ചെയ്യുന്നു.

കുറവിലങ്ങാട് മഠത്തില്‍ വെച്ച് 2014 മുതല്‍ 2016 വരെയുള്ള കാലയളവില്‍ ഡോ. ഫ്രാങ്കോ മുളയ്ക്കല്‍ തന്നെ പല തവണ ലൈംഗിക പീഡനത്തിരയാക്കിയെന്ന് കന്യസ്ത്രീ അന്വേഷണ സംഘത്തോട് വെളിപ്പെടുത്തുന്നു. പ്രോസിക്യൂഷനു വേണ്ടി സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ ജിതേഷ് ജെ.ബാബുവും സുബിന്‍ കെ. വര്‍ഗീസും പ്രതിഭാഗത്തിനു വേണ്ടി അഭിഭാഷകരായ കെ.രാമന്‍പിള്ള, സി.എസ്.അജയന്‍ എന്നിവരും ഹാജരാകുന്നു.

2018 ജൂലൈ 05 ന് ചങ്ങനാശേരി ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി കന്യാസ്ത്രീയുടെ രഹസ്യമൊഴി രേഖപ്പെടുത്തുന്നു. പിന്നീട് പലതവണ കന്യാസ്ത്രീയുടെ മൊഴി രേഖപ്പെടുത്തുകയും ബിഷപ്പ് ഫ്രാങ്കോയ്‌ക്കെതിരെ ശക്തമായ തെളിവുകള്‍ അന്വേഷണസംഘം കണ്ടെത്തുകയും ചെയ്യുന്നു. പിന്നീട് 2018 ജൂലൈ 14 കന്യാസ്ത്രീ ആദ്യം പരാതി അറിയിച്ചവരില്‍ ഒരാളായ പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിന്റെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തുന്നു.

സാഹചര്യത്തെളിവുകളും വസ്തുതകളും ബിഷപ്പിനെതിരാകുന്നു. 2018 ഓഗസ്റ്റ് 13ന് പോലീസ് ജലന്ധറില്‍ നേരിട്ടെത്തി ഫ്രാങ്കോയെ ചോദ്യം ചെയ്യുന്നു. പിന്നീട് വിശദമായ ചോദ്യം ചെയ്യലിനായി ഓഗസ്റ്റ് 19 ന് ഫ്രാങ്കോയെ കേരളത്തിലേക്ക് എത്തിക്കുന്നു. മൂന്ന് ദിവസത്തെ ചോദ്യം ചെയ്യലിനൊടുവില്‍ ഫ്രാങ്കോയ്‌ക്കെതിരെയുള്ള ആരോപണം തെളിയുകയും 21ന് രാത്രി അദ്ദേഹത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തി കൊണ്ടുള്ള വാര്‍ത്ത പുറത്ത് വരുന്നു.

പിന്നീടുള്ള ദിവസങ്ങള്‍ അതിനിര്‍ണ്ണായകമായിരുന്നു. കന്യാസ്ത്രീകളെ അനുകൂലിച്ച് രംഗത്തെത്തിയവരേക്കാള്‍ കുറ്റാരോപിതനായ ബിഷപ്പ് ഫ്രാങ്കോയെ സംരക്ഷിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് കേരളം സാക്ഷ്യം വഹിച്ചത്. സത്യവും അസത്യവും തമ്മിലുള്ള യുദ്ധത്തില്‍ ആദ്യ വിധി വരുന്നു. 25 ദിവസത്തെ ജയില്‍വാസത്തിന് ശേഷം ഓഗ്‌സ്റ്റ് 26 ന് ജ്യാമം അനുവദിച്ച് കൊണ്ട് കോടതി ആദ്യ അനുകൂല വിധി പ്രഖ്യാപിക്കുന്നു.

അതിനിടയില്‍ സഭയ്‌ക്കെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നതോടെ പരാതിയില്‍ നിന്നും പിന്മാറമെന്നറിയിച്ച് വിവിധ മേഖലകളില്‍ നിന്നും കന്യാസ്ത്രീകള്‍ക്കെതിരെ സമ്മര്‍ദ്ദം ശക്തമാവുകയും ഇതിനെതിരെ ജൂലൈ 25 ന് കന്യാസ്ത്രീകള്‍ പോലീസില്‍ പരാതി നല്‍കുന്നു. കര്‍ത്താവിന്റെ മണവാട്ടികളുടെ മാനത്തിന് വില നല്‍കി കൊണ്ട് മുകളില്‍ നിന്നുള്ള വിളികള്‍ എല്ലാം അതിജീവിച്ച് കര്‍ത്താവിന്റെ മണവാട്ടികള്‍ മുന്നോട്ട് തന്നെ…!

105 ദിവസം നീണ്ട വിചാരണയ്‌ക്കൊടുവില്‍ ആയിരം പേജുള്ള കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കുന്നു. ആറ് വകുപ്പുകള്‍ ചേര്‍ത്ത് കൊണ്ടാണ് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ കുറ്റങ്ങള്‍ ചുമത്തപ്പെട്ടത്.

മേലധികാരം ഉപയോഗിച്ച് ലൈംഗിക പീഡനം, ആവര്‍ത്തിച്ചുള്ള ബലാല്‍സംഗം, അധികാര ദുര്‍വിനിയോഗത്തിലൂടെ ലൈംഗിക ചൂഷണം, പ്രകൃതിവിരുദ്ധ ലൈംഗിക പീഡനം, അന്യായമായ തടഞ്ഞുവെയ്ക്കല്‍, സ്ത്രീകള്‍ക്കെതിരായ അതിക്രമം, ഭീഷണിപ്പെടുത്തല്‍ എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് മുളയ്ക്കലിനെതിരെ കുറ്റങ്ങള്‍ ചുമത്തപ്പെട്ടത്.

കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, പഞ്ചാബിലെ ഭഗത്പുര്‍ ബിഷപ് ഡോ. കുര്യന്‍ വലിയകണ്ടത്തില്‍, ഉജ്ജയിന്‍ ബിഷപ് സെബാസ്റ്റ്യന്‍ വടക്കേല്‍, പാലാ രൂപത വികാരി ജനറല്‍ ഫാ. ജോസഫ് തടത്തില്‍ തുടങ്ങി 39 സാക്ഷികളെ വിസ്തരിച്ചു.

1 വൈദികന്‍, 24 കന്യാസ്ത്രീകളും ഉള്‍പ്പെടെ 84 സാക്ഷികളുള്ള കേസില്‍ 33 പേരെ വിസ്തരിച്ചു. അഞ്ചു ബിഷപ്പുമാര്‍, 11 വൈദികര്‍, 25 കന്യാസ്ത്രീകള്‍, ഏഴു മജിസ്‌ട്രേട്ടുമാര്‍ എന്നിവര്‍ ഉള്‍പ്പെടെ 89 സാക്ഷികളാണ് കേസില്‍ ഉണ്ടായിരുന്നത്. 10 പേരുടെ രഹസ്യമൊഴിയും രേഖപ്പെടുത്തി.

ഇരയായ കന്യാസ്ത്രീയെ 12 ദിവസം വിസ്തരിക്കുകയും 122 പ്രമാണങ്ങളും 4 തൊണ്ടിമുതലുകളും ഹാജരാക്കി. പ്രതിഭാഗത്തുനിന്ന് 6 സാക്ഷികളെ വിസ്തരിച്ചു.

ഫ്രാങ്കോയ്‌ക്കെതിരെ എല്ലാ തരത്തിലുമുള്ള സാഹചര്യതെളിവുകളും അന്വേഷണ സംഘം ഹാജരാക്കുന്നു. അന്വേഷണം പൂര്‍ത്തീകരിച്ച് കുറ്റപത്രം സമര്‍പ്പിച്ച കേസ് പാലാ ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയില്‍ വിചാരണ ആരംഭിച്ചെങ്കിലും കോട്ടയത്തെ ജില്ലാ അഡീഷനല്‍ സെഷന്‍സ് കോടതിയിലേക്കു മാറ്റുന്നു. ഒന്നര വര്‍ഷം നീണ്ട നിയമപോരാട്ടങ്ങള്‍ക്കൊടുവില്‍, എല്ലാ സാഹചര്യതെളിവുകളും കുറ്റാരോപിതന് പ്രതികൂലമായ കേസില്‍ വിധി പ്രഖ്യാപിക്കുന്നു.

കുറ്റാരോപിതന്‍ കുറ്റവിമുക്തന്‍…!

ബിഷപ്പ് ഫ്രാങ്കോകുറ്റം ചെയ്‌തെന്ന് തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടെന്ന് കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി ജി. ഗോപകുമാറിന്റെ വിധി പ്രഖ്യാപനത്തിലൂടെ നീതി പീഠനത്തിന് കറുത്ത ഏട് സമ്മാനിച്ച് കൊണ്ട് കുറ്റക്കാരന്‍ കോടതിക്ക് പുറത്തേക്ക്…ദൈവത്തിന് സുതുതി…സത്യം ജയിച്ചു…!

സഭയുടെ സമ്പത്തിന് മുന്നില്‍ അതിജീവതയ്ക്ക് ഒടുവില്‍ നീതി നിഷേധം…

 

 

 

 

 

 

 

 

 

 

 

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close