KERALAlocaltop news

5000 പേർക്ക് തൊഴിൽ വാഗ്ദാനവുമായി കോഴിക്കോട് നഗരസഭയ്ക്ക് വി- ലിഫ്റ്റ് പദ്ധതി

കോഴിക്കോട്: നഗരത്തിൽ അഞ്ചു കൊല്ലം കൊണ്ട് 5000 പേർക്ക് തൊഴിൽ നൽകുന്ന കോർപറേഷന്‍റെ ‘വീ – ലിഫ്റ്റ്’ പുതു പദ്ധതിയിൽ അടുത്ത കൊല്ലം തന്നെ പകുതി പേർക്ക് ജോലി നൽകാനാവുമെന്ന് പ്രതീക്ഷ. പദ്ധതിയുടെ ലോഗോ പ്രകാശനം മേയർ ഡോ.ബീന ഫിലിപ് ക്ഷേമകാര്യസ്ഥിരം സമിതി അധ്യക്ഷൻ പി.ദിവാകരന് നൽകി നിർവഹിച്ചു. ഇത്തരത്തിൽ സംയോജിത സമഗ്ര തൊഴിൽദാന പദ്ധതി കേരളത്തിൽ നടപ്പിലാക്കുന്ന ആദ്യത്തെ തദ്ദേശ തദ്ദേശ സ്വയംഭരണ സ്ഥാപനമാണ് കോഴിക്കോട് കോർപറേഷൻ എന്ന് മേയർ ഡോ.ബീന ഫിലിപ് ലോഗോ പ്രകാശനത്തോടനുബന്ധിച്ച് വാർത്ത സമ്മേളനത്തിൽ അറിയിച്ചു. പദ്ധതിയുടെ സമയബന്ധിതവും കാര്യക്ഷമവുമായ നടത്തിപ്പ് ഉറപ്പുവരുത്തുന്നതിനായി 2022 ഫെബ്രുവരി 28 നകം കോഴിക്കോട് കോർപറേഷനും ഐ.ഐ.എം കോഴിക്കോടുമായി ധാരണപത്രം ഒപ്പുവെക്കും. ഇതിലേക്കാവശ്യമായ ഉപാധികളും നിബന്ധനകളും മറ്റും (ടേംസ് ഓഫ് റെഫെറൻസ് -ടി.ഒ.ആർ) നഗരസഭ തയ്യാറാക്കി വരുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ തൊഴിൽദാതാക്കൾ ആവണമെന്ന് സർക്കാർ നയത്തിന് ഭാഗമായി കോഴിക്കോട് കോർപ്പറേഷൻ നടപ്പിലാക്കുന്ന നൂതന പദ്ധതിയാണ് ‘വീ – ലിഫ്റ്റ്’ സമഗ്ര തൊഴിൽദാന പദ്ധതി. നഗരപരിധിയിൽ തൊഴിലെടുക്കാൻ തയ്യാറാകുന്ന മുഴുവൻ ആളുകൾക്കും വേതനാധിഷ്ഠിത ജോലിയോ അല്ലെങ്കിൽ സ്വയം തൊഴിൽ സംരംഭങ്ങളോ കത്തി നൽകുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. അടുത്ത നാലു വർഷത്തിനുള്ളിൽ കുറഞ്ഞത് 5000 പേർക്ക് തൊഴിൽ കണ്ട ത്തി ത്തി നൽകുന്നതിലൂടെ ജീവനോപാധി കത്താൻ ബുദ്ധിമുട്ടുന്ന കുടുംബങ്ങൾക്ക് സുസ്ഥിരമായ ഉപജീവനം ഉറപ്പുവരുത്തന്നതിനും നഗര ദാരിദ്ര്യ നിർമാർജന ലക്ഷ്യം പൂർത്തീകരിക്കുന്നതിനും സാധിക്കുന്നതാണ്. നഗരത്തിലെ മുഴുവൻ വാർഡുകളിലുമായി കോർപ്പറേഷൻ കൗൺസിൽ നടപ്പിലാക്കുന്ന പദ്ധതിയുടെ നടത്തിപ്പ് ചുമതല കോർപ്പറേഷൻ കുടുംബശ്രീക്കാണ്. എൻ യു എൽ എം പദ്ധതിയിലെ നൈപുണ്യ പരിശീലനവും തൊഴിലുറപ്പാക്കലും, സ്വയംതൊഴിൽ പദ്ധതി എന്നീ ഘടകങ്ങളിൽ ഉൾപ്പെടുത്തിയും അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി, ഹരിതകർമ്മസേന കൺസോർഷ്യം എന്നിവയും മറ്റു സാമൂഹ്യ സുരക്ഷാ പദ്ധതികളുമായുമുള്ള സംയോജനത്തിലൂടെയും പദ്ധതി കാര്യക്ഷമമായും സമയബന്ധിതമായും പൂർത്തീകരിക്കാൻ നഗരസഭക്ക് സാധിക്കും.
കോർപ്പറേഷൻ അഭിമാന പദ്ധതിയായ “വീ – ലിഫ്റ്റ് പദ്ധതിക്ക് ആവശ്യമായ സാങ്കേതിക സഹായം നൽകുന്നത് ലോകത്തിലെ തന്നെ പ്രശസ്ത മാനേജ്മെൻറ് സ്ഥാപനമായ ഇന്ത്യൻ ഇൻട്ട് ഓഫ് മാനേജ്മെൻറ് (ഐ ഐ എം) കോഴിക്കോടാണ്. പദ്ധതി മുന്നൊരുക്കങ്ങളുടെ ഭാഗമായി വിവിധ മേഖലകളിൽ പ്രാവീണ്യം തെളിയിച്ച പ്രഗത്ഭരെ ഉൾപ്പെടുത്തി കോർപ്പറേഷൻ സംഘടിപ്പിച്ച ശില്പശാലയിലൂടെ കണ്ട ത്തിയ 89 തൊഴിൽ മേഖലയുടെ സംരംഭങ്ങളുടെ വിജയസാധ്യത കണക്കിലെടുത്തുകൊ ഒരു ആവശ്യകത പഠനം നടത്തുന്നതും, പ്രായോഗികതയും പ്രവർത്തനക്ഷമതയുമുള്ള സംരംഭങ്ങളെ മുൻഗണനാക്രമത്തിൽ നിശ്ചയിക്കുന്നതും, വിജയസാധ്യതയുള്ള സംരംഭങ്ങളുടെ ഉത്പന്നങ്ങൾക്കുള്ള
മാർക്കറ്റ് സംബന്ധിച്ച് പഠനം നടത്തി നിർദ്ദേശങ്ങൾ നൽകുന്നതും ഐ.ഐ.എം കോഴിക്കോടാണ്. കാര്യശേഷി വികസനത്തിന്റെ ഭാഗമായി സംരഭകർക്കും സംരഭകരാകാൻ താല്പര്യം പ്രകടിപ്പിക്കുന്നവർക്കും നൽകേ പരിശീലനങ്ങൾ സംബന്ധിച്ചും ആയതിലേക്കാവശ്യമായ പരിശീലന മൊഡ്യൂളുകളും തയ്യാറാക്കി നൽകുന്നതിന്റെയും ചുമതല ഐ ഐ എം കോഴിക്കോടിനാണ്. പുതുതായി ആരംഭിച്ചതും കുടുംബശ്രീയുടെ യുവജനവിഭാഗവുമായ
കുടുംബശ്രീ ഓക്സിലറി ഗ്രൂപ്പുകളി
ലെ 18 നും 40 വയസിനും മധ്യേ പ്രായമുള്ള വനിതകൾ ഉൾപ്പെടുന്ന പദ്ധതിയുടെ പ്രധാന ഗുണഭോക്താക്കൾ. യുവജന സംഘടനകൾ, സന്നദ്ധ സംഘടനകൾ, യുവജന ക്ലബുകൾ കുടുംബശ്രീ ത്രിതല സംഘടനാ സംവിധാനം എന്നിവയിലൂടെയാണ് പദ്ധതി പ്രധാനമായും ജനങ്ങളിലേക്ക് എത്തിക്കുന്നത്. വാർഡ് തലത്തിൽ പദ്ധതിയുടെ നടത്തിപ്പ് ചുമതല വാർഡ് കൗണ്സിലർക്കായിരിക്കുമെങ്കിലും ഗുണഭോകതാക്കളെ ക ത്തുന്നതുൾപ്പെടെയുള്ള പ്രവർത്തനങ്ങളിൽ കുടുംബശ്രീ വാർഡ് എ ഡി എസ്, ഉപജീവനത്തിന്റെ ചുമതലയുള്ള എ ഡി എസ് കൺവീനർ എന്നിവരുടെ കാര്യക്ഷമമായ ഇടപെടൽ ഉറപ്പാക്കുന്നതാണ്. പദ്ധതിയുടെ സുഗമമായ നടത്തിപ്പിലേക്കു ആവശ്യമായ അംഗീകാരം കോർപറേഷൻ കൗൺസിൽ നൽകിയിട്ടുള്ളതാണ്. ന്യൂതനശയ പദ്ധതികളുമായി സമീപിക്കുന്നവർക്കു ആവശ്യമായ പിന്തുണാ സഹായവും, പരിശീലനങ്ങളും ബാങ്ക് ലോൺ, പ്രൊജക്റ്റ് റിപ്പോർട്ട് എന്നിവ ഉൾപ്പെടെയുള്ളവ നഗരസഭ ഒരുക്കി നൽകും. ഡെപ്യൂട്ടി മേയർ സി.പി.മുസഫർ അഹമ്മദ്, സെക്രട്ടറി കെ.യു.ബിനി തുടങ്ങിയവർ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close