KERALAlocaltop news

മൂന്ന്​ പതിറ്റാണ്ടിന്​ ശേഷം എം.ഇ.എസിലെ സഹപാഠികൾ ഒത്തുചേർന്നു

കോഴിക്കോട്​: നടക്കാവ്​ എം.ഇ.എസ്​ വിമൻസ്​കോളജിൽ 31 വർഷം മുമ്പ്​ പ്രീഡിഗ്രിക്ക്​ പഠിച്ച വിദ്യാർഥികൾ ഒത്തുചേർന്നു. 45 പഴയകാല സഹപാഠികളാണ്​ പാരമൗണ്ട്​ ടവർ ഹോട്ടലിൽ പഴയകാല ഓർമകളുമായി സംഗമിച്ചത്​. കൂട്ടത്തിൽ പഠിച്ച പ്രശസ്തഗായിക സിന്ധുപ്രേംകുമാർ, കായികതാരം രഹ്​ന ബീഗം എന്നിവരെ ആദരിച്ചു. എഴുത്തുകാരി കെ. പി. സുധീര ചടങ്ങ്​ ഉദ്​ഘാടനം ചെയ്തു. ജീവിതപാഠങ്ങൾ പഠിച്ച്​ ജയിച്ചുവന്നവരാണ്​ നമ്മളെന്നും വീണ്ടും ഒത്തുചേരാൻ അവസരം ലഭിച്ചത്​ ഭാഗ്യമാണെന്നും അവർ പറഞ്ഞു. ഷൈനി വൽസൺ, സന്ധ്യ, മൃദുല, ഷൈനി വിനോദ് എന്നിവർ സംസാരിച്ചു. രഹ്​ന ബീഗം അധ്യക്ഷത വഹിച്ചു. വി. പി. സബിത സ്വാഗതം പറഞ്ഞു. കലാവിരുന്നും അരങ്ങേറി.
mes old students
മൂന്ന്​ പതിറ്റാണ്ട്​ മുമ്പ്​ നടക്കാവ്​ എം.ഇ.എസ്​ വിമൻസ്​കോളജ്​ പ്രീഡിഗ്രി വിദ്യാർഥികൾ ഒത്തുചേർന്നപ്പോൾ

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close