KERALAlocaltop news

വയനാട് ടൂറിസത്തെ തകർക്കാൻ RTO ശ്രമിക്കുന്നു :-വയനാട് ടൂറിസം അസോസിയേഷൻ വൈത്തിരി താലൂക്ക് കമ്മിറ്റി

 

വൈത്തിരി :- വയനാട്ടിൽ RTO നിരന്തരം ടൂറിസ്റ്റ് ബസ്സുകളെയും, ടാക്സികളെയും നോക്കി പിടിച്ചു പിഴ ചുമത്തുന്നു. ടൂറിസ്റ്റ് സർവീസ് നടത്തുന്നവർക്ക് വയനാട്ടിലേക്ക് വരാൻ പേടിപ്പെടുത്തുന്നത് മറ്റു ലോബികളെ സഹായിക്കാൻ ആണ് എന്ന് WTA വൈത്തിരി താലൂക്ക് കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു.ഇന്ന് രാവിലെ ലക്കിടിയിൽ സമാന സംഭവം ഉണ്ടാകുകയും WTA ഇടപെടൽ മൂലം RTO ചെക്കിങ് നിർത്തി പോകുകയും ആണ് ഉണ്ടായത്. ടൂറിസ്റ്റ് വണ്ടികളെ മാത്രം ഫോക്കസ് ചെയ്യുന്ന രീതി ഇനി അവസാനിപ്പിക്കണം.

ഇതിനു മുൻപും ഇത്തരം സാഹചര്യം ഉണ്ടായപ്പോൾ WTA ഇടപെടുകയും കുറച്ചു നാളേക്ക് ഇത്തരം സാഹചര്യം ഉണ്ടായിരുന്നില്ല. വീണ്ടും വയനാടിന്റെ ടൂറിസം വളർച്ചക്ക് വികാതം ഉണ്ടാക്കുന്ന പ്രവർത്തി ഉണ്ടായാൽ ശക്തമായ സമര പരിപാടികൾ വയനാട് ടൂറിസം അസോസിയേഷൻ നേതൃത്വം നൽകും.

മറ്റു ജില്ലകളിൽ നിന്നും, അന്യ സംസ്ഥാനത്തു നിന്നും വരുന്ന ടൂർ ഓപ്പറേറ്റർമാർ ഈ ആശങ്ക വയനാട് ടൂറിസം അസോസിയേഷൻ ഭാരവാഹികളെ അറീച്ചു എന്ന് സംഘടനാ നേതാക്കളായ സൈദലവി തളിപ്പുഴ , സൈഫ് വൈത്തിരി, വർഗീസ് എ ഒ , മനോജ്‌ മേപ്പാടി , പ്രഭിത, സുമ പള്ളിപ്പുറം, അൻവർ മേപ്പാടി, സജി എന്നിവർ സംസാരിച്ചു .

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close