കോഴിക്കോട് : ‘ബി ഗുഡ് ‘ തേനിനെ അടിസ്ഥാനമാക്കി
ഭക്ഷണപ്രേമികൾക്കായി കുട്ടികൾക്കും മുതിർന്നവർക്കും ഒരേപോലെ ഇഷ്ടപെടുന്ന ഹണി സ്പ്രെഡ്സ്
വിപണിയിൽ ഇറക്കി. രുചിക്കും ആരോഗ്യത്തിനും ഒരു പോലെ ശ്രദ്ധ നൽകുന്ന ഉത്പന്നങ്ങളാണ് ബിഗൂഡ് വിപണിയിൽ ലഭ്യമാക്കുന്നത്.
പ്രിസർവേട്ടീവ്സ് ഒന്നുമില്ലാതെ പ്രകൃതിദത്തമായ ഫ്രൂട്ട് ഫ്ലേവേഴ്സായ അനാർ, മാങ്കോ, ലെമൺ-ജിൻജർ, ചോക്ലേറ്റ് എന്നിവയ്ക്കു പുറമെ തേൻ അടിസ്ഥാന ഘടകമായി വികസിപ്പിച്ച ഉൽപ്പന്നങ്ങൾ കോട്ടക്കൽ ആര്യവൈദ്യശാലയുടെ മാനേജിങ് ഡയറക്ടർ ഡോ. പി എം വാരിയർ കോഴിക്കോട് നടന്ന ചടങ്ങിൽ പുറത്തിറക്കി. ഫ്ലവർസ് സ്റ്റാർ സിങ്ങർ ഫെയിം ആയ കൃഷ്ണദിയ ഡോക്ടർ വാരിയരിൽ നിന്നും ഉൽപ്പന്നങ്ങൾ ഏറ്റുവാങ്ങി.
”കുട്ടികൾക്കും മുതിർന്നവർക്കും ഒരേപോലെ ആസ്വാദ്യവും ആരോഗ്യപ്രദവുമായ തേനിനു പ്രാധാന്യം നൽകുന്ന ‘ഹെൽത്തി സ്പ്രെഡ്സ്’ വിപണിയിൽ എത്തിക്കാൻ കഴിഞ്ഞതിൽ ഞങ്ങൾ വളരെയധികം അഭിമാനിക്കുന്നു.” ഡയറക്ടർ കെ.എം രാജീവ് പറഞ്ഞു. ബി ഗുഡിന്റെ പിന്നിൽ പ്രവർത്തിച്ചത് വി കെ എസ് വേർവ് നെക്ടർസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി ആണ്.
രുചിയും ആരോഗ്യവും ഒന്നുപോലെ
ബി ഗുഡിനെ മറ്റു സ്പ്രെഡ്സിൽ നിന്നും വ്യത്യസ്തമാക്കുന്നത് അതിൽ ഉപയോഗിച്ചിരിക്കുന്ന നാച്ചുറൽ ഫ്ലേവേഴ്സും അത് ആരോഗ്യത്തിനു കല്പിക്കുന്ന വിലയും ആണ്. ബി ഗുഡ് സ്പ്രെഡിന് നിർമ്മാണ തിയതി മുതൽ 9 മാസം വരെ ഷെൽഫ് ലൈഫ് ഉണ്ട്. ബി ഗുഡ് ഹണി മുന്നോട്ട് വെക്കുന്ന ആശയം ”റീ-ഇമാജിനിങ് ദി വേ യു എൻജോയ് ഹണി’. തേനിനെ സ്പ്രെഡിന്റെ രൂപത്തിലേക്ക് മാറ്റുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. മിനുസമാർന്ന ഘടനയുള്ള ബി ഗുഡ് ഹണി സ്പ്രെഡ്, ബ്രെഡ് സ്ലൈസുകളിലോ ചപ്പാത്തിയിലോ പരത്തി കഴിക്കാവുന്നതാണ്. അതിലെ പ്രധാന ചേരുവ ‘തേൻ’ ആണ്
തേൻ അടിസ്ഥാനമാക്കിയാണ് ബി ഗുഡിന്റെ ഫ്രൂട്ട് ഫ്ലെവേഴ്സായ മംഗോ, അനാർ, ലെമൺ-ജിൻജർ, ചോക്ലേറ്റ് എന്നിവ ഉണ്ടാക്കിയിരിക്കുന്നത്.
ബി ഗുഡ് തേനീച്ചവളർത്തലിനെ പിന്തുണയ്ക്കുകയും അവരുടെ ഉൽപ്പന്നങ്ങളിൽ തേനിന്റെ ഗുണം ഉൾപ്പെടുത്തുകയും ചെയ്യുന്നു.പശ്ചിമഘട്ടത്തിൽ നിന്ന് ലഭ്യമായ നല്ല ഗുണമേന്മയുള്ള ശുദ്ധമായ തേൻ ഉപയോഗിക്കുന്നതാണ് ഇവരുടെ പ്രത്യേകത. ഇങ്ങനെ ലഭിക്കുന്ന തേൻ ഉയർന്ന ഔഷധമൂല്യമുള്ളതും കൃത്രിമ നിറങ്ങളോ സുഗന്ധങ്ങളോ ഇല്ലാതെ വിറ്റാമിനുകളുടെയും ധാതുക്കളുടെയും സമ്പന്നമായ ഉറവിടവുമാണെന്ന് നിർമാതാക്കൾ അവകാശപ്പെട്ടു.