KERALAlocaltop news

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വനിതാ ദിനത്തിൽ അക്രമിച്ച് പരിക്കേൽപ്പിച്ച പ്രതിയെ മാറാട് പോലീസ് അറസ്റ്റ് ചെയ്തു

കോഴിക്കോട് : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വനിതാ ദിനത്തിൽ അക്രമിച്ച് പരിക്കേൽപ്പിച്ച പ്രതിയെ മാറാട് പോലീസ് അറസ്റ്റ് ചെയ്തു. കോതന്റെകത്ത് നിഖിൽ രാജിനെ (വയസ് – 29 ) യാണ് 08-03-22 ന് മാറാട് ഉത്സവ ആഘോഷത്തിനിടെയാണ് പ്രായപൂർത്തിയാത്ത പെൺകുട്ടിയുടെ കൈപിടിച്ച് തിരിക്കുകയും ആക്രമിക്കുകയും ചെയ്തത്. അക്രമം നടത്തിയശേഷം ഒളിവിൽ പോയ പ്രതി, ഇന്ന് പുലർച്ചെ മാറാട് പോലീസ് പ്രതിയുടെ രഹസ്യ സങ്കേതത്തിലെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. മാറാട് ബീച്ച് കേന്ദ്രീകരിച്ച് സദാചാര ഗുണ്ടായിസവും ഭീഷണി പെടുത്തലുകളും നടത്തിവരുന്ന സംഘത്തിൽ പെട്ടയാളാണോ പ്രതി എന്ന് പോലീസ് പരിശോധിച്ചുവരികയാണ്. നിരവധി കേസുകളിൽ പ്രതിയാണ് പിടിയിലായ നിഖിൽ രാജ്. മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷൻ പരിധിയിൽ കഴിഞ്ഞ ദിവസമാണ് യുവതിക്ക് നേരെ ആസിഡ് ആക്രമണം നടന്നത്.
പ്രതിയുടെ ഇത്തരത്തിലുള്ള ക്രിമിനൽ പ്രവർത്തനം കാരണം സ്ഥലത്തെ സ്ത്രീകളുൾപ്പെടെയള്ള പരിസരവാസികളിൽ ഭയവും അരക്ഷിതാവസ്ഥയും ഉണ്ടാക്കുന്നതായി കണ്ടത്തിയതിനെ തുടർന്ന് പ്രതിക്കെതിരെ മാറാട് പോലീസ് മുമ്പ് കോഴിക്കോട് സബ് ഡിവിഷണൽ മജിസ്ട്രേറ്റ് കോടതിയിൽ നടപ്പ് ജാമ്യത്തിനായി ബോണ്ട് Execute ചെയ്യിച്ചിട്ടുള്ളതുമാണ്. ഈ ജാമ്യബോണ്ടിലെ വ്യവസ്ഥകൾ ലംഘിച്ച് കൊണ്ടാണ് പ്രതി വനിതാ ദിനത്തിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ അക്രമണത്തിനിരയാക്കിയത്. പ്രതിയുടെ നീക്കങ്ങൾ പോലീസ് രഹസ്യമായി നിരീക്ഷിച്ചുവരികയായിരുന്നു. പ്രതി പുതിയാപ്പയിൽ എത്തിയതായി വിവരം ലഭിച്ചതിനെ തുടർന്ന് മാറാട് പോലീസ് സ്റ്റേഷനിലെ എസ്ഐ മാരായ ഹരീഷ്, കെ.വി.ശശികുമാർ , ASI പി.മുഹമ്മദ്, സീനിയർ സിവിൽ പോലീസ് ഓഫീസർ ഡാനി തോമസ്, സിവിൽ പോലീസ് ഓഫീസർ കെ. പ്രതീപ് കുമാർ , ഷിബില എന്നിവരുൾപ്പെട്ട പോലീസ് സംഘം സ്ഥലത്തെത്തി പ്രതിയെ പിടികൂടുകയായിരുന്നു. സ്റ്റേഷനിലെത്തിച്ച് അറസ്റ്റ് രേഖപെടുത്തി
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close