KERALAlocaltop news

ടി.ഡി. സെബാസ്റ്റ്യൻ നിര്യാതനായി

സംസ്കാരം ബുധൻ 3.30 ന് പുതുപ്പാടി സെന്റ്. ജോർജ് സെമിത്തേരിയിൽ

ഈങ്ങാപ്പുഴ : മലയാള മനോരമ, മാധ്യമം ദിനപത്രങ്ങളിൽ ദീർഘകാലം പ്രാദേശിക ലേഖകനായി പ്രവർത്തിച്ച തെക്കെപറമ്പിൽ ടി.ഡി. സെബാസ്റ്റ്യൻ ( ബേബി മാസ്റ്റർ – 70 ) നിര്യാതനായി. ശ്വാസകോശ സംബന്ധമായ അസുഖം മൂലം ചികിത്സയിലായിരുന്നു.സംസ്ക്കാരം ശുശ്രൂഷകൾ  ബുധൻ 3.30 ന് സ്വഭവനത്തിൽ നിന്ന് ആരംഭിച്ച് സെന്റ് വിൻസെന്റ് ഇടവക ഈങ്ങാപുഴയിലെ ശുശ്രൂഷകൾക്ക് ശേഷം സെന്റ് ജോർജ് പള്ളി പുതുപ്പാടി സെമിത്തേരിയിൽ . . മലയാള മനോരമയുടെ കോടഞ്ചേരി ലേഖകനും , പിന്നീട് മാധ്യമം പത്രത്തിൽ കോടഞ്ചേരി , തിരുവമ്പാടി, താമരശേരി, ഈങ്ങാപ്പുഴ ലേഖകനായും പ്രവർത്തിച്ചു. താമരശേരി പ്രസ് ക്ലബിന്റെ മുൻ പ്രസിഡന്റാണ്. കൂരാച്ചുണ്ട്സെന്റ് തോമസ് പ്രൈവറ്റ് കോളജ് പ്രിൻസിപ്പളായും പ്രവർത്തിച്ചു. ഭാര്യ അന്നമ്മ തിരുവമ്പാടി പുതുപ്പറമ്പിൽ കുടുംബാംഗമാണ്. മക്കൾ. നിഷ ടി. ബാസ്റ്റ്യൻ ( നേഴ്സ്, അൽമാസ് ഹോസ്പിറ്റൽ കോട്ടയ്ക്കൽ ) നിധി . ടി. ബാസ്റ്റ്യൻ ( എറണാകുളം ), നിഖിൽ .ടി . ബാസ്റ്റ്യൻ ( ഖത്തർ ) മരുമക്കൾ : പീയൂസ് ചാക്കോ തേക്കുംകാട്ടിൽ , കോടഞ്ചേരി, ലിൻസ് ഏബ്രഹാം പുരയിടത്തിൽ – എറണാകുളം, റിയ ജോൺസൺ, കുറ്റിക്കാട്ടിൽ, തൃശൂർ .

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close