KERALAlocaltop news

കൂടത്തായി കൂട്ടക്കൊല കേസ് ; നാല് പേരുടെ ശരീരാവശിഷ്ടങ്ങൾ കൂടി ലാബിലേക്കയച്ചു 

കോഴിക്കോട്:
 കൂടത്തായി കൊലപാതക പരമ്പര കേസന്വേഷണത്തിന്റെ ഭാഗമായി നാല് പേരുടെ ശരീരാവശിഷ്ടങ്ങൾ കൂടി ഫോറൻസിക് ലാബിലേക്കയച്ചു. കൊലചെയ്യപ്പെട്ട ടോം തോമസ്, അന്നമ്മതോമസ്, അൽഫൈൻ, മാത്യു മഞ്ചാടി എന്നിവരുടെശരീരാവശിഷ്ടങ്ങളാണ് ഹൈദ്രാ ബാദിലെ സെന്റർ ഫോർ ഫോറൻസിക്  ലാബിൽ എത്തിച്ചത്. റോയി തോമസ്, സിലി എന്നിവരുടെ ശരീരാവശിഷ്ടങ്ങൾ നേരത്തെ പരിശോധന ക്കയച്ചിരുന്നു. ഇവരുടെ ശരീരത്തിൽ സൈനയ്ഡിന്റെ അംശം ഉണ്ടോ എന്ന് പരിശോധിക്കാൻ ജില്ലാക്കോടതി നിർദ്ദേശം നൽകിയിരുന്നു. റൂറൽ ജില്ല ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പി. ആർ. ഹരിദാസിന്റെ സംഘത്തിലുൾപ്പെട്ട എസ്.ഐമാരായ പി.പി.മോഹന കൃഷ്ണൻ, വി.പി. രവി, എ.എസ്.ഐ. എം.പി. ശ്യാം, സി.പി.ഒ.  കെ.വി. പ്രവീൺ എന്നിവരാണ് ഹൈദ്രാബാദിലേക്ക് പോയത്..

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close