INDIAKERALAlocalWORLD

ഭിക്ഷാടനം നടത്തി 40000 ദിർഹം സമ്പാദിച്ച യുവാവ് ദുബൈയിൽ അറസ്റ്റിൽ

ദുബൈ : ഭിക്ഷാടനത്തിലൂടെ         40,000 ദിർഹം ( എട്ട് ലക്ഷത്തിലധികം രൂപ ) സമ്പാദിച്ച യുവാവിനെ ദുബായ് പോലീസ് അറസ്റ്റ് ചെയ്തു. 40000 ദിർഹം കൂടാതെ അറബ്, വിദേശ കറൻസികളും യുവാവിന്റെ പക്കലുണ്ടായിരുന്നു. ഭിക്ഷാടന വിരുദ്ധ ക്യാമ്പയിനായ ‘ഭിക്ഷാടനം അനുകമ്പയുടെ തെറ്റായ ആശയമാണ്’ എന്ന പ്രചാരണത്തിനിടെയാണ് യുവാവ് അറസ്റ്റിലായത്. ഭിക്ഷാടനത്തിന് അപകടങ്ങളെക്കുറിച്ച് സമൂഹത്തിന് അവബോധം നൽകുക, പൊതുസ്ഥലങ്ങളിൽ ഭിക്ഷാടനം നിരോധിക്കുക, സമൂഹത്തിന്റെ സുരക്ഷയും സ്ഥിരതയും നിലനിർത്തുക എന്നിവയാണ് കാമ്പയിനിലൂടെ ലക്ഷ്യമിടുന്നതെന്ന് ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷനിലെ ആന്റി നുഴഞ്ഞുകയറ്റ വിരുദ്ധ ഡയറക്ടർ കേണൽ അഹമ്മദ് അൽ അദിദി പറഞ്ഞു. ക്യാമ്പയിന്റെ പ്രവർത്തനങ്ങളിലൂടെ പ്രതിവർഷം യാചകരുടെ എണ്ണം കുറയ്ക്കുന്നതിന് സാധിച്ചു എന്ന് അദ്ദേഹം പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close