KERALAlocaltop news

അതിഥി തൊഴിലാളിയായ യുവാവിനെ ദുരുഹ സാഹചര്യത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

കോഴിക്കോട് :  അതിഥി തൊഴിലാളിയായ യുവാവിനെ ദുരുഹ സാഹചര്യത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വെസ്റ്റ് ഹില്‍ ചുങ്കത്ത് നരേന്ദ്രൻ്റെ വീടിന്റെ ചുറ്റുമതിലിനോട് ചേര്‍ന്ന് റൂഫിംഗ് ഷീറ്റിന്റെ കമ്പിയില്‍ തൂങ്ങിയ നിലയിലാണ്.
മുട്ടുകുത്തി നില്‍ക്കുന്ന നിലയിലാണ് മൃതദേഹം.
രാവിലെ പന്തലുപണിക്കാരനായ വീട്ടുടമ രാവിലെ പുറത്തിറങ്ങിയപ്പോഴാണ് മൃതദേഹം കണ്ടത്.
ഇടതു കൈയില്‍ കന്നടയില്‍ സേവാലാല്‍ എന്ന് പച്ചകുത്തിയിട്ടുണ്ട്.
ഗംഗ പൂജ എന്ന് വലതുകൈയിലും പച്ച കുത്തിയിട്ടുണ്ട്.
സാഐ സായൂജ്.  എലത്തൂര്‍ സിഐയുടെ നേതൃത്വത്തില്‍
ഫോറന്‍സിക്, ഡോഗ് സ്ക്വാഡ്, ഫിംഗര്‍ പ്രിന്റ് ഇന്‍ക്വസ്റ്റ് നടത്തി.
25-30 വയസ് പ്രായം തോന്നിക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close