KERALAlocaltop news

വയനാട് ടൂറിസം അസോസിയേഷൻ വയനാട് ടൂറിസത്തിലെ അഭിവാജ്യ ഘടകം . – ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ

/

മേപ്പാടി :-വയനാട് ടൂറിസം അസോസിയേഷൻ മേപ്പാടി ഏരിയ കൺവെൻഷൻ ടൂറിസം വകുപ്പ് ഡെപ്യുട്ടി ഡയറക്ടർ ഡി വി പ്രഭാത് ഉദ്‌ഘാടനം ചെയ്തു സംസാരിക്കവേ ഡബ്ള്യു റ്റി എ വയനാട് ടൂറിസത്തിലെ അഭിവാജ്യ ഘടകം ആണ് എന്ന് അദ്ദേഹം പറഞ്ഞു.ഡബ്ലിയു റ്റി എ വൈത്തിരി താലൂക്ക് പ്രസിഡന്റ് എ ഒ വർഗീസ് അധ്യക്ഷത വഹിച്ചു. മുഹമ്മദ് സലിം(ടൂറിസം), പ്രശാന്ത് കുമാർ(ആരോഗ്യ വകുപ്പ് ), ജോൺ കിരൺ(മേപ്പാടി പഞ്ചായത്ത്), ഷിജു (മലിനീകരണ ബോർഡ്) സിറാജ്(എസ് ഐ, മേപ്പാടി) എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസ്സെടുത്തു.
മെമ്പര്ഷിപ്പ് കാമ്പയിൻ ജില്ലാ പ്രസിഡന്റ് സെയ്ത് അലവി ഉദ്‌ഘാടനം ചെയ്തു. അനീഷ് ബി നായർ, അൻവർ മേപ്പാടി, സുമ പള്ളിപ്രം, മനോജ്‌, സജി മാളിയേക്കൽ, സുബി ഗ്രീൻസ്, പ്രബിത ചുണ്ടേൽ, പ്രേനീഷ് ചെമ്പ്ര, എന്നിവർ സംസാരിച്ചു.സൈഫുള്ള വൈത്തിരി സ്വാഗതവും പട്ടു വിയ്യനാടൻ നന്ദിയും പറഞ്ഞു..
അസോസിയേഷൻ മേപ്പാടി ഏരിയ ഭാരവാഹികളായി പ്രണീഷ് ചെമ്പ്ര(പ്രസി), പട്ടു വിയ്യനാടൻ(സെക്ര), ജോസ് രമേശ്(ട്രഷറർ), നിഷാം ചാർളി,സനീഷ് കെ എം (വൈ.പ്രസി), ലത്തീഫ് ചുളിക്ക,റിന്റു ഫെർനാണ്ടസ് (ജോ.സെക്ര) എന്നിവരെ തെരഞ്ഞെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close