കോഴിക്കോട്: കെട്ടിടങ്ങൾക്ക് അനധികൃത നമ്പർ നൽകിയതുമായി ബന്ധപ്പെട്ട് കോർപറേഷൻ കൗൺസിലിൽ വൻ ബഹളവും ഉന്തും തള്ളും. സഭ തുടങ്ങും മുമ്പ് യൂത് ലീഗ് പ്രവർത്തകർ കോർപറേഷൻ ഓഫീസിലേക്ക് പ്രതിഷധവുമായെത്തിയെങ്കിലും ഓഫീസിലും പുറത്തും കാവൽ നിന്ന വൻ പൊലീസ് സംഘം അറസ്റ്റ് ചെയ്ത് നീക്കി. യു.ഡി.എഫ്, ബി.ജെ.പി അംഗങ്ങളുടെ പ്രതിഷേധത്തിനിടെ ഭരണകക്ഷി കൗൺസിലർമാരുടെ സംരക്ഷണത്തിൽ 162 കൗൺസിൽ അജണ്ടകളും മേയറും ഡെപ്യൂട്ടി മേയർ സി.പി.മുസഫർ അഹമ്മദിന്റെയും നേതൃത്വത്തിൽ ഒന്നിച്ച് പാസാക്കുന്നുമ്പോളുള്ള ബഹളത്തിനിടെ മേയറുടെ കൈക്ക് നേരിയ പരിക്കേറ്റു. മേയറുടെ മേശപ്പുറത്തുള്ള മൈക്ക് കയ്യേറിയശേഷം കൗൺസിൽ അജണ്ടകൾ കീറിയെറിഞ്ഞു. അരമണിക്കൂറിനകം പിരിഞ്ഞ കൗൺസിൽ യോഗം കഴിഞ്ഞ് മേയറുടെ ചേമ്പറിന് മുന്നിലും ഓഫീസ് കവാടത്തിലും പ്രതിഷേധമുണ്ടായി. മേയർക്കെതിരെ യു.ഡി.എഫ്, ബി.ജെ.പി അംഗങ്ങളും മേയറെ അനുകൂലിച്ച് അവർക്കൊപ്പം ഡെപ്യൂട്ടി മേയറുടെ നേതൃതവത്തിൽ എൽ.ഡി.എഫ് പ്രവർത്തകരും അണിനിരന്നതോടെ ഓഫീസ് പ്രതഷേധക്കടലായി. ചേമ്പറിനകത്ത് മേയറും മറ്റ് ഭരണസമിതിയംഗങ്ങളും വാറത്താസമ്മേളനം നടത്തുന്നതിനിടെ മേയറുടെയും ഡെപ്യൂട്ടി മേയറുടെയും ചേമ്പറുകൾക്ക് മുമ്പിൽ തൂക്കിയ പേരെഴുതിയ ബോർഡുകൾ ബി.ജെ.പി കൗൺസിലർ മാരുടെ നേതൃത്വത്തിൽ പൊളിച്ചെറിഞ്ഞു. പ്രതിഷധങ്ങളുമായി ബന്ധപ്പെട്ട് ബി.ജെ.പി കൗൺസിലർ എൻ. ശിവപ്രസാദിനെയും യൂത്ലീഗ് പ്രവർത്തകരെയും പൊലീസ് അറസ്റ്റ് ചെയ്തു. ഉച്ചക്ക് മൂന്നിന് കൗൺസിൽ ആരംഭിച്ച ശേഷം അധ്യക്ഷത വഹിച്ച മേയർ ഡോ. ബീന ഫിലിപ്പ്, പ്രതിപക്ഷ നേതാവ് കെ.സി.ശോഭിത കൊണ്ടുവന്ന അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതോടെ യു.ഡി.എഫ്, ബി.ജെ.പി അംഗങ്ങൾ പ്രതിഷേധവുമായി ഇറങ്ങുകയായിരുന്നു. സെക്രട്ടറിയെ സസ്പെന്റ് ചെയ്ത് വിജിലൻസ് കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടായിരുന്