KERALAlocaltop news

ലയൺസ് ക്ലബ് ഓഫ് കാലിക്കറ്റ് പുതിയ ഭാരവാഹികൾ ചുമതലയേറ്റു

കോഴിക്കോട് : ലയൺസ് ക്ലബ് ഓഫ് കാലിക്കറ്റ് 2022 – 23 വർഷത്തെ ഭാരവാഹികൾ ചുമതലയേറ്റു. പ്രസിഡന്റായി സി പ്രണബ് , സെക്രട്ടറിയായി പി ഉദയരാജ് , ട്രഷർറായി പി ഗോപിനാഥ് എന്നിവരടങ്ങുന്ന 22 അംഗ ഭരണ സമിതിയാണ് ചുമതലയേറ്റത്. ഹോട്ടൽ മെറിന റെസിഡൻസിയിൽ നടന്ന ചടങ്ങിൽ ലയൺസ് പാസ്റ്റ് മൾട്ടിപ്പിൾ കൺസിൽ ചെയർമാൻ അഡ്വ.എ. വി വാമനകുമാർ മുഖ്യതിഥിയായി.

മുൻ പ്രസിഡന്റ് എ കെ അഹമ്മദ് അഷറഫ് അധ്യക്ഷത വഹിച്ചു. ലിയോ ക്ലബ് പ്രസിഡന്റ് അഘ്നി വേഷ് എസ് രാജ് , വിദ്യ സെൽവ രാജ്, വി.മധുശ്രീ മധു, വി. മധുസൂതനൻ , റീജണൽ ചെയർ പേഴ്സൺ വത്സല ഗോപിനാഥ് , മുൻ ഗവർണ്ണർ കെ ടി അജിത്ത് എന്നിവർ പ്രസംഗിച്ചു. ലയൺസ് സർവ്വീസ് പ്രൊജക്ടിന്റെ ഭാഗമായി നടപ്പിലാക്കുന്ന തയ്യിൽ മെഷീൻ ചേളന്നൂർ ബ്ലോക്ക് എക്റ്റൻഷൻ ഓഫീസർ പി. സ്മിത ഏറ്റുവാങ്ങി.
കേരളത്തിലെ ആദ്യത്തെ ലയൺസ് ക്ലബാണ് ലയൺസ് ക്ലബ് ഓഫ് കാലിക്കറ്റ് , 1959 ലാണ് രൂപികരിച്ചത്. ഏഴ് പതിറ്റാണ്ട് പിന്നിട്ട ക്ലബ് നഗരത്തിന്റെ വികസന- സാംസ്കാരിക ചരിത്രത്തിൽ ഭാഗവാക്കായിട്ടുണ്ട്. ചെറുവണ്ണൂർ റിഹാബിലിറ്റേഷൻ സെന്റർ ഫോർ ബ്ലൈന്റ്, ഭിന്നശേഷി ക്കാരായ സ്ത്രീകളുടെ പുന:രധിവാസ പദ്ധതി – സുമൻ, കോൺട്രസ്റ്റ് കണ്ണാശുപത്രി പുതിയ ബ്ലോക്ക് തുടങ്ങി ഈയിടെ കോർപ്പറേഷന് വിട്ട് കൊടുത്ത ലയൺസ് പാർക്ക് വരെ ലയൺസ് ക്ലബ് ഓഫ് കാലിക്കറ്റിന്റെ സംഭവനകളിൽ ചിലത് മാത്രം.
നഗരം കേന്ദ്രീകരിച്ച് സമൂഹത്തിൽ അവശതയനുഭവിക്കുന്ന വർക്കായി പുതിയ ജീവകാരുണ്യ പദ്ധതികൾ നടപ്പിലാക്കുമെന്ന് പ്രസിഡന്റ് സി പ്രണബ് പറഞ്ഞു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close