KERALAlocaltop news

സ്ത്രീകൾക്ക് നടുറോഡിൽ മർദ്ദനവും അപമാനവും : അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷൻ

 

കോഴിക്കോട് :- കെ. എസ് ആർ റ്റി സി ഡ്രൈവറും അച്ഛനും ചേർന്ന് ഏപ്രിൽ 7 ന് വൈകിട്ട് സ്ത്രീയെ നടുറോഡിലിട്ട് മർദ്ദിക്കുകയും ശരീരഭാഗത്ത് പിടിച്ച് അപമാനിക്കുകയും ചെയ്തിട്ടും ബാലുശ്ശേരി പോലീസ് പ്രതികളെ പിടികൂടിയില്ലെന്ന പരാതിയിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു.

കോഴിക്കോട് (റൂറൽ) ജില്ലാ പോലീസ് മേധാവി അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് നിർദ്ദേശം നൽകി. ഓഗസ്റ്റിൽ കോഴിക്കോട് കളക്ടറേറ്റിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും.

മർദ്ദനമേറ്റ സ്ത്രീ ബാലുശ്ശേരി പോലീസിൽ പരാതി നൽകിയിരുന്നു. കോഴിക്കോട് സി ജെ എം കോടതിയിൽ ഏപ്രിൽ 29 ന് ഹാജരായി മൊഴിയും നൽകി. ബാലുശേരി പോലീസ് കേസെടുത്തിട്ടും തനിക്ക് നീതി കിട്ടിയില്ലെന്നാണ് നന്മണ്ട സ്വദേശിനി നൽകിയ പരാതി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close