BusinessKERALATechnologytop news

ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് പേ ടിഎമ്മിനെ നീക്കം ചെയ്തു…..

പ്ലേസ്റ്റോറില്‍ നിന്ന് ആപ്പ് നീക്കം ചെയ്യപ്പെട്ട കാര്യം പേ ടിഎം സ്ഥിരീകരിച്ചിട്ടുണ്ട്

മുംബൈ : പ്രമുഖ ഓണ്‍ലൈന്‍ പണമിടപാട് ആപ്പായ പേ ടിഎമ്മിനെ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് നീക്കി. ഗൂഗിള്‍ പ്ലേ സ്റ്റോറിന്റെ പോളിസിയുടെ ലംഘനം നടന്നെന്ന് ചൂണ്ടിക്കാട്ടിയാണ് ആപ്പ് നീക്കം ചെയ്തത്.

ഇനിമുതല്‍ ആന്‍ഡ്രോയ്ഡ് ഉപഭോക്താക്കള്‍ക്ക് പേ ടിഎം ആപ്പ് പ്ലേ സ്റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാന്‍ സാധിക്കില്ല. അതേസമയം പേടിഎമ്മിന്റെ ആപ്പ് ആപ്പിള്‍ ആപ്പ് സ്റ്റോറില്‍ ലഭ്യമാണ്.

ഓണ്‍ലൈന്‍ ചൂതാട്ടങ്ങളുമായി ബന്ധപ്പെട്ട് പ്ലേ സ്റ്റോറിന്റെ നിലപാട് വ്യക്തമാക്കുന്ന ഗൂഗിള്‍ ഇന്ത്യയുടെ ബ്ലോഗിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്. പേ ടിഎമ്മിനെ പേരെടുത്ത് പരാമര്‍ശിക്കുന്നില്ലെങ്കിലും ഓണ്‍ലൈന്‍ ചൂതാട്ടങ്ങളെ പ്രോത്സാഹിപ്പിക്കില്ലെന്ന് ബ്ലോഗിലെ പോസ്റ്റ് വ്യക്തമാക്കുന്നു.

പ്ലേസ്റ്റോറില്‍ നിന്ന് ആപ്പ് നീക്കം ചെയ്യപ്പെട്ട കാര്യം പേ ടിഎം സ്ഥിരീകരിച്ചിട്ടുണ്ട്. ആപ്പിനെ തിരികെ എത്രയും പെട്ടെന്ന് പ്ലേസ്റ്റോറില്‍ എത്തിക്കുമെന്നും നിലവിലെ ഉപയോക്താക്കളുടെ പണം നഷ്ടമാകില്ലെന്നും പേ ടിഎമ്മിന്റെ ട്വീറ്റില്‍ പറയുന്നു.

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close