KERALAlocaltop news

മാലിന്യ പ്ലാന്റ്, കെട്ടിട നമ്പർ തട്ടിപ്പ്; പ്രക്ഷുബ്ധമായി കോഴിക്കോട് നഗരസഭാ കൗൺസിൽ

കോഴിക്കോട് : നഗരസഭയിലെ മലിന ജല സംസ്‌കരണ പ്ലാന്റ് നിർമാണവും കെട്ടിട നമ്പർ തട്ടിപ്പും കൗൺസിൽ യോഗത്തെ വീണ്ടും പ്രക്ഷുബ്ദമാക്കി.
എസ്. ടി.പി നിർമാണത്തിൽ നിന്ന് കോർപ്പറേഷൻ പിൻമാറണമെന്നും ആവിക്കൽ തോട് പ്രദേശത്ത് നടന്ന സമരത്തിനിടെ ജനങ്ങളെ ക്രൂരമായി നേരിട്ട പൊലീസിനെതിര നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് യു ഡി. എഫിലെ  കെ. മൊയ്തീൻ കോയ അവതരിപ്പിച്ച അടിയന്തരപ്രമേയം വോട്ടിനിട്ട് തള്ളി. 11 നെതിരെ 56 വോട്ടുകൾക്കാണ് പ്രമേയം കൗൺസിൽ യോഗം തള്ളിയത്. എൽ.ഡി.എഫ് ബി.ജെ.പി അംഗങ്ങൾ പ്രമേയത്തെ എതിർത്തു.
പ്ലാന്റ് നടപ്പാക്കാതിരിക്കുെന്ന് യു.ഡി.എഫിന്റെ സ്വപ്നം നടപ്പാകില്ലെന്ന് ഡെപ്യൂട്ടി മേയർ സി.പി. മുസാഫർ അഹമ്മദ് പറഞ്ഞു. പ്ലാന്റ് നിർമിച്ച ശേഷം ആർക്കെങ്കിലും എന്തെങ്കിലും പ്രശ്നമുണ്ടാവുകയാണെങ്കിൽ ഉത്തരവാദിത്വം കോർപ്പറേഷൻ ഏറ്റെടുക്കും. പ്ലാന്റ് അടച്ചു പൂട്ടുന്നതുൾപ്പെടെയുള്ള ഇടപടൽ നടത്താൽ മുൻ നിരയിൽ ഉണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. യു.ഡി.എഫിന്റേത് സത്യസന്ധമായ നിലപാടല്ല . അതേസമയം ബി.ജെ.പി നിലപാട് വ്യക്തമായി പറഞ്ഞു. തീവ്രവാദികളെ വെള്ളപൂശാനുള്ള അവസരമാണ് സമരം സൃഷ്ടിച്ചതെന്ന് അദ്ദേഹം പറഞ്ഞു. തീവ്രവാദികളുടെയും വിഘടനവാദികളുടെയും നിലപാട് അംഗീകരിക്കില്ലെന്ന് അദ്ദേഹം വ്യക്താക്കി.  എസ്.ടി.പി നടപ്പാക്കാൻ ബി.ജെ.പി ഒപ്പമുിണ്ടാകുമെന്ന് ടി. റനീഷ് പറഞ്ഞു. പ്രാദേശികമായ എതിർപ്പുന്നയിക്കുന്നവരിൽ ബി.ജെ.പിക്കാരുണ്ടെങ്കിൽ അവരെ തിരുത്തും. വികസനം തടസപ്പെടുത്താൻ അനുവദിക്കില്ല. ചില മത സംഘടനകളുടെ നിലപാട് എതിർക്കപ്പെടേണ്ടതാണ്. എത്രയും പെട്ടെന്ന് പദ്ധതി നടപ്പാക്കണമെന്ന് അദ്ദേഹം പറഞ്ഞു.
ജനങ്ങളുടെ അഭിപ്രായം അറിയാതെയാണ് പദ്ധതി നടപ്പാക്കുന്നതെന്നും ജനങ്ങൾക്ക് വേണ്ടാത്ത പദ്ധതി നടപ്പാക്കരുതെന്നും കെ.സി. ശോഭിത പറഞ്ഞു. ഡി.പി.ആറിൽ ഉൾപ്പടെ അപാകതയുണ്ട്. നഗരത്തിലെ കക്കൂസുകൾ സംരക്ഷിക്കാൻ സാധിക്കാത്ത കോർപ്പറേഷന് എങ്ങനെയാണ് ഇത്രയും വലിയ പ്ലാന്റിന്റെ സംരക്ഷിക്കുകയെന്ന് അവർ ചോദിച്ചു.
ശിഖണ്ഡിയെ മുൻനിറുത്തി യുദ്ധം ചെയ്തത് പോലെയാണ് സമരക്കാർ പൊലീസിനെ നേരിട്ടതെന്നും മാവോയിസ്റ്റ് സാന്നിദ്ധ്യം ഉൾപ്പടെ സമരത്തിലുണ്ടായെന്ന് വ്യക്തമായെന്നും കൗൺസിലർ സി.പി. സുലൈമാൻ ആരോപിച്ചു. വാർഡ് സഭകൂടിയപ്പോൾ 81ൽ 80 പേരും പദ്ധതിയെ എതിർത്തതായി പ്രദേശത്തെ കൗൺസിലർ സൗഫിയ അനീഷ് പറഞ്ഞു. സി.പി.എം പിന്തുണയോടെ പ്രദേശവാസികളെ പൊലീസ് വേട്ടയാടുകയാണെന്ന് അവർ ആരോപിച്ചു.
പദ്ധതി കാലഘട്ടത്തിന്റെ ആവശ്യമാണെന്നും ഫണ്ട് ലഭ്യമാകുമ്പോൾ മാത്രമേ ഇത്തരം വലിയ പദ്ധതികൾ നടപ്പാക്കാൻ  സാധിക്കുകയുള്ലൂവെന്ന് ആരോഗ്യ സ്ഥിരം സമിതി ചെയർപേഴ്സൺ  ഡോ.എസ്. ജയശ്രീ പറഞ്ഞു .                                                                       യുഡിഎഫ് കൗൺസിൽ ബഹിഷ്കരിച്ചു                                                                                                                    കോർപറേഷൻ കൗൺസിൽ യോഗത്തിൽ അമൃത് പദ്ധതിയുമായി ബന്ധപ്പെട്ട മൂന്ന് അജണ്ടകളോട് വിയോജിച്ച് യു.ഡി.എഫ്. അംഗങ്ങൾ ബഹിഷ്കരിച്ചു.96,108, 109 എന്നിവയോട് രേഖാമൂലം വിയോ’ ജിച്ചാണ് ബഹിഷ്ക്കരണം/എസ്.ടി.പി.ഉൾപ്പെട്ട അമൃത് പദ്ധതികൾക്ക് കാലാവധി നീട്ടികൊടുക്കാനുള്ള നീക്കമാണ് യു.ഡി.എഫ് തടഞ്ഞത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close