KERALA

അതിതീവ്രമഴ തുടരും, സംസ്ഥാനം ജാഗ്രതയില്‍

തിരുവനന്തപുരം: മഴ അതിതീവ്രമായി തുടരാന്‍ സാധ്യതയുള്ളതിനാല്‍ സംസ്ഥാനം അതി ജാഗ്രതയില്‍. വെള്ളിയാഴ്ച വരെ തല്‍സ്ഥിതി തുടരാന്‍ സാധ്യതയുള്ളതിനാല്‍ ചില ജില്ലകള്‍ക്ക് റെഡ് അലര്‍ട്ട് നല്‍കി. മഴക്കെടുതിയില്‍ ആറ് പേര്‍ മരിച്ചു. ഒരാളെ കാണാതായി.
മഹാപ്രളയ കാലത്തെ അനുഭവങ്ങള്‍ മുന്‍നിര്‍ത്തി മിന്നല്‍പ്രളയത്തെ നേരിടാനുള്ള നടപടികള്‍ സ്വീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

തെക്കന്‍ കേരളത്തിലാണ് അതിശക്തമായ മഴ തുടരുന്നത്. ചൊവ്വാഴ്ച മധ്യകേരളത്തിലും അതിവീത്ര മഴയുണ്ടാകും. ബുധനാഴ്ചയോടെ വടക്കന്‍ കേരളത്തിലും മഴ ശക്തമാകും. ദേശീയ ദുരന്ത നിവാരണ സേനയുടെ നാല് സംഘങ്ങളെ ഇടുക്കി, കോഴിക്കോട്, വയനാട്, തൃശൂര്‍ ജില്ലകളില്‍ വിന്യസിച്ചു.
റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച ഇടങ്ങളില്‍ 24 മണിക്കൂറില്‍ 200 മില്ലിമീറ്ററില്‍ കൂടുതല്‍ മഴയാണ് പ്രതീക്ഷിക്കുന്നത്.

Tags

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close