KERALAlocaltop news

ലഹരിക്കെണിയിൽ പെടാതിരിക്കാനുള്ള ധർമസമരം കൂടിയാവണം വിദ്യാഭ്യാസം -മന്ത്രി അഹമ്മദ് ദേവർകോവിൽ

കോഴിക്കോട്: വിദ്യാർഥികൾക്കിടയിലെ ലഹരി ഉപയോഗം ഭയാനകമായ സാഹചര്യമാണ് സൃഷ്ടിച്ചിരിക്കുന്നത് എന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ. ലഹരിക്കെണിയിൽ പെടാതിരിക്കാനുള്ള ധർമസമരം കൂടിയായി വിദ്യാഭ്യാസത്തെ ഉൾകൊള്ളാൻ വിദ്യാർഥികൾക്ക് സാധിക്കണമെന്നും അദ്ദേഹം പറഞ്ഞു. വെള്ളിമാട്കുന്ന് ജെ.ഡി.റ്റി ഇസ്‍ലാം പോളിടെക്നിക് ഓഡിറ്റോറിയത്തിൽ ഡോ.സെയ്ത് സൽമ ഫൗണ്ടേഷൻ സംഘടിപ്പിച്ച വിദ്യാഭ്യാസ പുരസ്കാരവിതരണപരിപാടി ‘ടോപ്പേഴ്സ് മീറ്റ്’ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ചടങ്ങിൽ സൽമ ഫൗണ്ടേഷൻ അഡ്വൈസറി ബോർഡ് ചെയർമാൻ പി.എച്ച് താഹ അധ്യക്ഷത വഹിച്ചു. ജെ.ഡി.റ്റി ഇസ്‍ലാം സെക്രട്ടറി ഡോ. പി.സി അൻവർ ഫൗണ്ടേഷൻ ലോഗോ പ്രകാശനം നിർവഹിച്ചു. പ്രദേശത്തെ വിദ്യാലയങ്ങളിൽ ഏറ്റവും കൂടുതൽ മാർക്ക് വാങ്ങിയ 24 വിദ്യാർഥികൾക്കാണ് കാഷ് അവാർഡും ഉപഹാരങ്ങളും നൽകിയത്. കോർപറേഷൻ കൗൺസിലർ ടി.കെ ചന്ദ്രൻ, ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ഡോ. സി.എൻ ബാലകൃഷ്ണൻ നമ്പ്യാർ, കോഴിക്കോട് മെഡിക്കൽ കോളജ് നഴ്സിങ് കോളജ് പ്രിൻസിപ്പൽ ഡോ. വി. പി. ഗീത കുമാരി, ജെ.ഡി.റ്റി ഇസ്‍ലാം കോളജ് ഓഫ് നഴ്സിങ് പ്രിൻസിപ്പൽ പ്രഫ. പി.സി സുനിത, എൻ.ജി.ഒ ക്വാർട്ടേഴ്സ് ഹയർ സെക്കന്ററി പ്രിൻസിപ്പൽ പി.പി. റഷീദലി, ജെ.ഡി.റ്റി ഇസ്‍ലാം ഹയർസെക്കന്ററി സ്കൂൾ പ്രിൻസിപ്പൽ അബ്ദുൽ കബീർ, പോളി ടെക്നിക് പ്രിൻസിപ്പൽ മാന്വൽജോർജ്, ലയൺസ് ക്ലബ് പ്രതിനിധി ഡോ. സുധാകരൻ എന്നിവർ സംസാരിച്ചു. ഫൗണ്ടേഷൻ ചെയർമാൻ പി.എം. കോയ പദ്ധതി വിശദീകരിച്ചു. കോ-ഓർഡിനേറ്റർ പി. ഷംസുദ്ദീൻ സ്വാഗതവും കൺവീനർ സി. പ്രദീഷ് കുമാർ നന്ദിയും പറഞ്ഞു.

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close