HealthKERALAlocaltop news

സ്തനാർബുദ സ്വയം നിർണയം; ബോധവത്കരണ ക്യാംപെയ്നുമായി ബേബി മെമ്മോറിയൽ ഹോസ്പിറ്റലിലെ അമേരിക്കൻ ഓങ്കോളജി ഇൻസ്റ്റിറ്റ്യൂട്ട്.

 

കോഴിക്കോട്: സ്തനാർബുദം സ്വയം നിർണയിക്കുന്നതിന്‍റെ പ്രാധാന്യത്തെ മുൻനിർത്തിയുള്ള രാജ്യവ്യാപക പ്രചാരണ പരിപാടികൾക്ക് (പിങ്ക് റിബ്ബൺ കലക്ഷൻ) തുടക്കം കുറിച്ച് ബേബി മെമ്മോറിയൽ ആശുപത്രിയിൽ പ്രവർത്തിക്കുന്ന അമേരിക്കൻ ഓങ്കോളജി ഇൻസ്റ്റിറ്റ്യൂട്ട്. കാലിക പ്രസക്തമായ സ്തനാർബുദ സ്വയംനിർണയ‌ ബോധവത്കരണ പ്രചാരണത്തിന് എല്ലാ പിന്തുണയും നൽകുന്നതായി ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിച്ച കോഴിക്കോട് മേയർ ഡോ. ബീന ഫിലിപ്പ് പറഞ്ഞു.

എല്ലാ സ്ത്രീകളും സ്തനാരോഗ്യത്തിനു പ്രാധാന്യം നൽകുകയും നേരത്തേയുള്ള പരിശോധനയിലൂടെ സ്തനാർബുദത്തെ പ്രതിരോധിക്കുകയും ചെയ്യുന്ന സാഹചര്യമാണ് രൂപപ്പെടേണ്ടതെന്ന് ചടങ്ങിൽ മുഖ്യസംഭാഷണം നടത്തിയ ഡോ. അന്നാ മാണി പറഞ്ഞു. സ്തനാർബുദത്തിന്‍റെ കുടുംബപശ്ചാത്തലമുള്ള സ്ത്രീകൾ നിർബന്ധമായും മാമോഗ്രാം പരിശോധനകൾ നടത്തേണ്ടതുണ്ട്.

സ്തനാർബുദ നിയന്ത്രണത്തിന് ഏറ്റവും ഉചിതമായ മാർഗം മുൻകൂട്ടി കണ്ടെത്തിയുള്ള സത്വര ചികിത്സയാണെന്ന് ഡോ. ധന്യ പറഞ്ഞു.  നാൽപ്പതോ അതിനു മുകളിലോ പ്രായമുള്ള സ്ത്രീകളിൽ എല്ലാ വർഷവും സ്ക്രീനിങ് നടത്തേണ്ടതുണ്ട്.

ലളിതമായ സ്വയം പരിശോധനയിലൂടെ സ്തനാർബുദം തിരിച്ചറിയുന്നതിനുള്ള അറിവ് പകർന്നു നൽകുകയും അതുവഴിയുള്ള സ്ത്രീശാക്തീകരണവുമാണ് പിങ്ക് റബ്ബൺ കൊണ്ട് ഉദ്ദേശിക്കുന്നതെന്ന്  എഒഐ സോണൽ ഡയറക്റ്റർ കൃഷ്ണദാസ് എം.എൻ വ്യക്തമാക്കി.

സ്തനങ്ങളിൽ സ്വയം പരിശോധന നടത്തുന്നതിനെ വിശദീകരിക്കുന്ന വിഡിയൊ ക്യൂആർ കോഡ് സ്കാൻ ചെയ്തുകൊണ്ട് മേയർ നിർവഹിച്ചു.

സ്തനാർബുദ ബോധവത്കരണ മാസമായ ഒക്‌ടോബറിൽ വിപുലമായ പ്രചാരണ പദ്ധതികൾക്കാണ് എഒഐ തുടക്കംകുറിച്ചത്. ദൈനംദിന ജീവിതത്തിന്‍റെ ഭാഗമായി സ്ത്രീകൾക്ക്  സ്വയം പരിശോധനയിലൂടെ അസുഖം തിരിച്ചറിയാനാകുമെന്ന് ഇവർ ഓർമിപ്പിക്കുന്നു. സ്തനാർബുദത്തെക്കുറിച്ചു സ്ത്രീകൾക്കുള്ള ആന്തരികചിന്തകളും ആകുലതകളും ഒഴിവാക്കി തുറന്നു സംസാരിക്കാൻ അവരെ പ്രാപ്തരാക്കുകയെന്നതും പദ്ധതിയുടെ ലക്ഷ്യമാണ്.

അമേരിക്കൻ ഓങ്കോളജിയുടെ സമൂഹമാധ്യമ ചാനലുകൾ വഴി പിങ്ക് റിബ്ബൺ പ്രചാരണങ്ങൾ ശക്തമായി നടക്കുന്നുണ്ട്.

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close