localOthers

കോഴിക്കോട് 30 പിടികിട്ടാപ്പുള്ളികള്‍ പിടിയിലായി! സ്‌പെഷ്യല്‍ ഡ്രൈവില്‍ ഇനിയും അറസ്റ്റുണ്ടാകും

കോഴിക്കോട്: ജില്ലയില്‍ 30 പിടികിട്ടാപ്പുള്ളികള്‍ അറസ്റ്റില്‍. രണ്ട് ദിവസങ്ങളിലായി എസ് എച്ച് ഒമാരുടെ നേതൃത്വത്തില്‍ നടന്ന സ്‌പെഷ്യല്‍ ഡ്രൈവിലാണ് അറസ്റ്റ്. നടക്കാവ് സ്റ്റേഷന്‍ പരിധിയില്‍ ഏഴ് പേരാണ് പിടിയിലായത്.
വെള്ളയില്‍ അഞ്ച് പേരും ടൗണില്‍ നാല് പേരും കുന്ദമംഗലത്തും എലത്തൂരിലും മൂന്ന് പേരും ടൗണില്‍ നാല് പേരും പിടിയിലായി.
ചേവായൂര്‍, ട്രാഫിക്ക് സ്റ്റേഷനുകളില്‍ രണ്ട് പേരും ബേപ്പൂര്‍, കസബ, പന്നിയങ്കര സ്റ്റേഷനുകളില്‍ ഓരോ പേരും അറസ്റ്റിലായി. വാറണ്ട് പ്രതികള്‍ക്കെതിരെ തുടര്‍നടപടികള്‍ ശക്തമാക്കും. വിദേശത്തുള്ള പിടികിട്ടാപ്പുള്ളികള്‍ക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കും.
സിറ്റി കമ്മീഷണര്‍ എ വി ജോര്‍ജ്, ഡെപ്യൂട്ടി കമ്മീഷണര്‍ സ്വപ്‌നില്‍ മഹാജന്‍ എന്നിവര്‍ സ്‌പെഷ്യല്‍ ഡ്രൈവിന് നേതൃത്വം നല്‍കി.

Tags

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close