HealthKERALAMOVIEStop news

ഒരു ഡോസ് വാക്‌സിന്‍ എടുത്തവര്‍ക്ക് തിയറ്ററില്‍ പ്രവേശിക്കാം, കോവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവ്.

വിവാഹങ്ങളില്‍ ഇനി മുതല്‍ 200 ആളുകള്‍ക്ക് പങ്കെടുക്കാം

തിരുവനന്തപുരം:കോവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കി സംസ്ഥാനസര്‍ക്കാര്‍. സിനിമാ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് വേണ്ടി മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ ഉയര്‍ന്ന പ്രധാന ആവശ്യം രണ്ടു ഡോസ് വാക്‌സിനെടുത്തവര്‍ക്ക് മാത്രമേ തിയറ്റുകളിലേക്ക് പ്രവേശനമുള്ളൂ എന്ന തീരുമാനം പിന്‍വലിക്കണമെന്നായിരുന്നു. ഇതിനെ തുടര്‍ന്നാണ് ഒരു ഡോസ് വാക്‌സിന്‍ എടുത്തവര്‍ക്കും തിയറ്ററുകളിലേക്ക് പ്രവേശിക്കാമെന്നായത്. കൂടാതെ വിവാഹങ്ങളില്‍ ഇനി മുതല്‍ 200 ആളുകള്‍ക്ക് പ്രവേശിക്കാമെന്ന ഇളവും നല്‍കിയിട്ടുണ്ട്.

Tags

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close