KERALAlocaltop news

മുതിർന്ന പൗരന്മാരുടെ യാത്രാ ഇളവുകൾ പുനസ്ഥാപിക്കണം – സ്വാന്ത്വം കൂട്ടായ്മ

കോഴിക്കോട്:                  മുതിർന്ന പൗരന്മാരുടെ യാത്രാ ഇളവുകൾ പുനസ്ഥാപിക്കണമെന്ന്
സ്വാന്ത്വം-കോഴിക്കട് ജില്ലാ സമ്മേളനം (വിരമിച്ച എയ്ഡഡ് കോളേജ് അധ്യാപകരുടെ കൂട്ടായ്മ) ആവശ്യപ്പെട്ടു. കോഴിക്കോട് കോർപ്പറേഷൻ മുൻ ഡെപ്യൂട്ടി മേയർ പ്രൊഫ.പി.ടി. അബ്ദുൾ ലത്തീഫ് യോഗം ഉദ്ഘാടനം ചെയ്തു. 2016നും 2019 നും ഇടയിൽ റിട്ടയർ ചെയ്ത അധ്യാപകരുടെ ആനുകൂല്യങ്ങൾ അകാരണമായി തടഞ്ഞ് വെക്കരുതെന്നും, ബ്രോക്കൺ സർവ്വീസുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന ആശങ്കകൾ പരിഹരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ഡോ. യു ഹേമന്ത് കുമാർ അധ്യക്ഷത വഹിച്ചു.പ്രൊഫ.കെ.ശശിധരൻ സംസ്ഥാന റിപ്പോർട്ട് അവതരിപ്പിച്ചു പ്രൊഫ. കെ.കെ.അബ്ദുള്ള ചർച്ചകൾക്ക് മറുപടി നൽകി. ഡോ.എൻ.എം.സണ്ണി പ്രവർത്തന റിപ്പോർട്ടും വരവു ചെലവു കണക്കും അവതരിപ്പിച്ചു.
പ്രൊഫ.എ.ഷാജഹാൻ,
ഡോ.പി.എ. സുഭ,
ഡോ.മിനി.പി. ബാലകൃഷ്ണൻ,
പ്രൊഫ.മണി പുൽപറമ്പിൽ, പ്രൊഫ.ടി.കെ.രാമകൃഷ്ണൻ,
പ്രൊഫ.രമണി.സി.ഇ,
ഡോ.എൻ.ഇ.രാജീവ്,
ഡോ. ലാംബർട്ട് കിഷോർ,
ഡോ.കെ.വി.സുധാകരൻ,
പ്രൊഫ.ജയിംസ് മാത്യു,
പ്രൊഫ.എ.ഷാജഹാൻ,
എന്നിവർ ചർച്ചയിൽ പങ്കെടുത്തു. കൾച്ചറൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വിവിധ കലാ പരിപാടികൾ സംഘടിപ്പിച്ചു.

സ്വാന്ത്വം-കോഴിക്കോട് ജില്ലയുടെ
2023-24 വർഷത്തെ ഭാരവാഹികളായി താഴെ പറയുന്നവരെ തെരഞ്ഞെടുത്തു.
പ്രസിഡൻ്റ്:
ഡോ.യു.ഹേമന്ത് കുമാർ
വൈസ് പ്രസിഡൻ്റുമാർ:
പ്രൊഫ.മിനി.പി. ബാലകൃഷ്ണൻ
ഡോ. എ.എം.പി. ഹംസ
ഡോ.പി.എ.സുഭ
സെക്രട്ടറി:
ഡോ.എൻ.എം.സണ്ണി
ജോ.സെക്രട്ടറി:
ഡോ.എൻ.ഇ.രാജീവ്
ട്രഷറർ:
ഡോ.ടി.സി.സൈമൺ,

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close