KERALAlocaltop news

ഗ്ലോറിയ 2022 ; വൈത്തിരിയിൽ ഇന്ന് വൈകിട്ട് ചലിക്കുന്ന പുൽക്കൂട്

വൈത്തിരി : വൈത്തിരി സെന്റ്.ജോസഫ്സ് ദേവാലയത്തിന്റെ ആഭിമുഖ്യത്തിൽ ക്രിസ്മസിനോടനുബന്ധിച്ച് ചലിക്കുന്ന പുൽക്കൂട് ഒരുക്കുന്നു. ഗ്ലോറിയ 2022 എന്ന പേരിൽ സംഘടിപ്പിക്കുന്ന ദൃശ്യ വിസ്മയം ഇന്ന് വൈകിട്ട് വൈത്തിരി ടൗണിലൂടെ പ്രയാണം നടത്തും. വൈകിട്ട് ആറിന് വൈത്തിരി എച്ച് എം.ഐ കോൺവന്റിൽ നിന്നാരംഭിക്കുന്ന ദൃശ്യ വിരുന്ന് 6.30 ന് വൈത്തിരി വില്ലേജ് റിസോർട്ട് ജംഗ്ഷനിലും, ഏഴിന് പൊഴുതന ജംഗ്ഷനിലും, എട്ടിന് ബസ് സ്റ്റാന്റ് പരിസരത്തും , 8.30 ന് വൈത്തിരി പോലീസ് സ്റ്റേഷൻ പരിസരത്തും , രാതി ഒൻപതിന് പഴയവൈത്തിരി ടൗണിലും എത്തും. കരോൾ ഗാനത്തിന്റെ അകമ്പടിയോടെ ഇടവകയിലെ ഗായക സംഘം കരോളിന് മാറ്റുകൂട്ടും. ശനിയാഴ്ച്ച രാതി 10.45 മുതൽ 11.15 വരെ ദേവാലയ അങ്കണത്തിൽ കരോൾ ഗാനശുശ്രൂഷയും 11.30 ന് ദിവ്യബലിയും ഉണ്ടാകും. ഞായറാഴ്ച്ച രാവിലെ എട്ടിന് വിശുദ്ധ കുർബാനയോട ക്രിസ്മസ് ആഘോഷങ്ങൾ സമാപിക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close