local

നാച്വുറല്‍ സ്‌റ്റോണ്‍ ഡീലേഴ്‌സ് സംസ്ഥാന തലത്തില്‍ സംഘടന രൂപീകരിക്കുന്നു

കോഴിക്കോട്: കോവിഡ് പ്രതിസന്ധി കാലത്ത് നാച്വുറല്‍ സ്‌റ്റോണ്‍ കച്ചവട മേഖല നേരിടുന്ന പ്രയാസങ്ങള്‍ അതിജീവിക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന തലത്തില്‍ ആള്‍  കേരള നാച്വുറല്‍ സ്‌റ്റോണ്‍ ഡീലേഴ്‌സ് അസോസിയേഷന്‍ രൂപീകരിക്കുന്നു.
ഇത് സംബന്ധിച്ച ആദ്യ യോഗം കോഴിക്കോട് ചേര്‍ന്നു. അനധികൃത കച്ചവടങ്ങള്‍ അധികൃതരുടെ ശ്രദ്ധയില്‍ കൊണ്ടുവരുന്നത് ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ യോഗം ചര്‍ച്ച ചെയ്തു.
അബ്ദുല്‍ നാസിര്‍ (സ്‌റ്റോണ്‍ സ്മിത്ത്) അധ്യക്ഷനായിരുന്നു. വിനോദ് കുമാര്‍ ( ഡിസൈന്‍ സ്‌റ്റോണ്‍സ്) സംസാരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close