KERALAlocal

അയല്‍വാസിക്ക് മര്‍ദ്ദനം; വ്‌ലോഗര്‍ സുശാന്ത് നിലമ്പൂര്‍ അറസ്റ്റില്‍

 

നിലമ്പൂര്‍: വഴിതടക്കവുമായി ബന്ധപ്പെട്ട് അയല്‍വാസിയെ മര്‍ദ്ദിച്ചെന്ന പരാതിയില്‍ ജീവകാരുണ്യ പ്രവര്‍ത്തകനും പ്രശസ്ത വ്‌ലോഗറുമായ സുശാന്ത് നിലമ്പൂര്‍ അറസ്റ്റില്‍. അയല്‍വാസി സുഭാഷ് നല്‍കിയ പരാതിയില്‍ വണ്ടൂര്‍ പൊലീസാണ് സുശാന്തിനെ അറസ്റ്റ് ചെയ്തത്. കേസുമായി ബന്ധപ്പെട്ട് സുശാന്തിനോട് നേരിട്ട് ഹാജരാകണമെന്ന് കാണിച്ച് സമന്‍സ് അയച്ചിട്ടും സ്‌റ്റേഷനില്‍ റിപ്പോര്‍ട്ട് ചെയ്യാത്തതിനെ തുടര്‍ന്നാണ് അറസ്റ്റ്. തെക്കുംപാടത്തെ സുശാന്തിന്റെ വീട്ടില്‍ രാവിലെ 6.30 ഓടെ എത്തിയാണ് പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. തുടര്‍ന്ന് സുശാന്തിനെ പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കി.

018 ഫെബ്രുവരി 18 നാണ് കേസിനാസ്പദമായ സംഭവം. വഴി തര്‍ക്കത്തിന്റെ പേരില്‍ അയല്‍വാസിയായ കാക്കപ്പരത സുഭാഷിനെ സുശാന്ത് മര്‍ദ്ദിക്കുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു.

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close