KERALAlocaltop news

കരിപ്പൂർ വലിയ വിമാനം ; ഭൂമി സംസ്ഥാന സർക്കാർ ഏറ്റെടുത്ത് നൽകണം – ജോയിന്റ് ആക്ഷൻ കൗൺസിൽ

കോഴിക്കോട്: കരിപ്പൂർ വിമാനത്താവള വികസനത്തിന് വേണ്ട ഭൂമി സംസ്ഥാന സർക്കാർ ഏറ്റെടുത്തു നൽകണമെന്ന് കാലിക്കറ് എയർപോർട്ട് ഡവലപ്മെന്റ് ജോയിന്റ് ആക്ഷൻ കൗൺസിൽ മുഖ്യമന്ത്രി പിണറായി
വിജയനോട് അഭ്യർത്ഥിച്ചു.

പാർലിമെന്റിൽ ഇത് സംബന്ധിച്ച് കേരള എം.പി. മാരുടെ ചോദ്യങ്ങൾക്ക് മറുപടിയായി കേന്ദ്ര വ്യോമയാന വകുപ്പ് മന്ത്രി ജ്യോതിരാദിത്യ എം. സിന്ധ്യ 18 .5 ഏക്കർ ഭൂമി സംസ്ഥാനം ഏറ്റെടുത്തു നൽകിയാൽ റൺവേ വികസിപ്പിച്ച് വലിയ വിമാനങ്ങളുടെ സർവീസ് പുനരാരംഭിക്കാമെന്നു മറുപടി നൽകിയ സാഹചര്യത്തിലാണ് മലബാർ ചേംബർ ഓഫ് കോമേഴ്സ് പ്രസിഡണ്ട് കെ.വി. ഹസീബ് അഹമ്മദ്, കാലിക്കറ്റ് ചേംബർ ഓഫ് കോമേഴ്സ് & ഇൻഡസ്ടറി , പ്രസിഡണ്ട് – റാഫി പി ദേവസ്സി, ഗ്രെയ്റ്റർ മലബാർ ഇനിഷ്യറ്റേറ്റീവ് വൈസ് പ്രസിഡണ്ട് -ജോഹർ റ്റാംട്ടൻ എന്നിവരുടെ നേതൃത്വത്തിലുള്ള ആക്‌ഷൻ കൗൺസിൽ നിവേദനം സമർപ്പിച്ചത് .

വലിയ വിമാനങ്ങളുടെ സർവീസ് പുനരാരംഭിച്ചാൽ മാത്രെമേ കോഴിക്കോട് മലപ്പുറം ജില്ലകളിലെ ലക്ഷക്കണക്കിന് പ്രവാസികൾ ജോലി ചെയ്യുന്ന സൗദി അറേബ്യയിലെ ജിദ്ദ പോലുള്ള സ്ഥലങ്ങളിലേക്കു സർവീസ് പുനരാരംഭിക്കുവാൻ സാധ്യമാകുകയുള്ളൂ. കൂടാതെ ഈ ഭാഗത്തുനിന്നുള്ള ഹജ്ജ് ഉംറ തീർത്ഥാടകർക്ക് തങ്ങളുടെ തീർത്ഥാടനം സ്വന്തം നാട്ടിലുള്ള വിമാനത്താവളത്തിൽ നിന്നും നടത്താനും സാധിക്കുമെന്നും എത്രയും വേഗം ഭൂമി ഏറ്റെടുക്കൽ നടപടിയിലേക്ക് നീങ്ങണമെന്ന് മുഖ്യമന്ത്രിയ്ക്ക് അയച്ച നിവേദനത്തിൽ പറയുന്നു.

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close