KERALAlocaltop news

വയനാട്ടിലെ റോഡരികിൽ മാലിന്യം തള്ളുന്നവരെ കുരുക്കാൻ വലയൊരുക്കി വൈത്തിരി പഞ്ചായത്ത്

വൈത്തിരി: വയനാട് ജില്ലയിലേക്ക് യാത്ര വരുന്ന സഞ്ചാരികളുടെയും വാഹന ഡ്രൈവർമാരുടെയും ശ്രദ്ധയിലേക്ക് .
വൈത്തിരി ലക്കിടി വ്യൂ പോയിന്റു മുതൽ പഞ്ചായത്തിലെ പ്രധാന റോഡുകളുടെ ഇരുവശങ്ങളിലും പുഴയോരങ്ങളിലും ആളൊഴിഞ്ഞ പ്രദേശങ്ങളിലും മാലിന്യങ്ങൾ നിറയുന്ന സാഹചര്യത്തിൽ മാലിന്യങ്ങൾ വലിച്ചെറിയുന്നവരെ കണ്ടെത്തി പിഴ ചുമത്തുന്നതുൾപ്പടെയുളള കർശന നടപടികൾ സ്വീകരിക്കുന്നതിന് വൈത്തിരി ഗ്രാമ പഞ്ചായത്ത് ഭരണ സമിതി തീരുമാനമെടുത്തിട്ടുണ്ട്
വാഹനങ്ങൾ നിർത്തി ഭക്ഷണം കഴിക്കുകയും തുടർന്ന് ഭക്ഷണമാലിന്യങ്ങളും പേപ്പർ പ്ലെയിറ്റ് , മുതലായ മാലിന്യങ്ങൾ അവിടെ തന്നെ ഉപേക്ഷിക്കുന്നതായും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് ആയതു കൊണ്ട് ഇത്തരത്തിലുള്ള പ്രവർത്തി ചെയ്യുന്നവരെ കണ്ടെത്തുകയും വാഹനങ്ങൾക്ക് കനത്ത പിഴ ചുമത്തുന്നതുൾപ്പെടെയുളള കർശന നടപടികൾ സ്വീകരിക്കുമെന്നും  ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം .വി വിജേഷ് അറിയിച്ചു. ഇതിനായി സ്പെഷൽ ടീമിനെ ചുമതലപ്പെടുത്തി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close