KERALAlocaltop news

സം​ഗീ​ത ജ​ല​ധാ​ര​യു​ടെ വി​സ്മ​യം തീ​ര്‍ക്കാ​ന്‍ ഫൗ​ണ്ടെ­​യ്ന്‍ ബി​നാ​ലെ ഏപ്രിൽ 9 മു​ത​ല്‍

ഒപ്പം ക​ലാ- സാം​സ്കാ​രി​ക മേ​ള‍

 

കോ​ഴി​ക്കോ​ട്: ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും മി​ക​ച്ച സം​ഗീ​ത ജ​ല​ധാ​ര പ്ര​ദ​ർ​ശ​ന​ങ്ങ​ളി​ലൊ​ന്നാ​യ ഫൗ​ണ്ടെ​യ്ൻ ബി​നാ​ലെ ഏ​പ്രി​ൽ ഒ​മ്പ​തു​മു​ത​ൽ കാലിക്കറ്റ്‌ ട്രേഡ് സെന്ററിൽ. സ്ട്രീ​റ്റ്സ് ഓ​ഫ് മെ​ട്രോ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ  സം​ഘ​ടി​പ്പി​ക്കു​ന്ന ബി​നാ​ലെ വി​പു​ല​മാ​യ ക​ലാ-​സാം​സ്കാ​രി​ക പ​രി​പ​ടി​ക​ളു​ടെ കൂ​ടി വേ​ദി​യാ​കും. ലോ​ക​ത്തെ ആ​ദ്യ ലൈ​വ് സി​ങ്ക്ര​ണൈ​സ്ഡ് വാ​ട്ട​ർ ഫൗ​ണ്ടെ​യ്ൻ ബി​നാ​ലെ​യു​ടെ പ്ര​ധാ​ന ആ​ക​ർ​ഷ​ണ​മാ​ണ്. വേ​ദി​യി​ൽ ജ​ല​ധാ​ര​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ന​ട​ക്കു​ന്ന സം​ഗീ​ത പ​രി​പാ​ടി​യാ​ണി​ത്.
പേ​ർ​ഷ്യ​ൻ, ല​ണ്ട​ൻ, ത​മി​ഴ്നാ​ട് തെ​രു​വു​ക​ളു​ടെ പു​ന​രാ​വി​ഷ്കാ​ര​മാ​ണ് മ​റ്റൊ​രു പ്ര​ത്യേ​ക​ത. വി​ഖ്യാ​ത​മാ​യ തെ​രു​വു​ക​ളെ സാം​സ്കാ​രി​ക ത​നി​മ​യോ​ടെ ചി​ത്രീ​ക​രി​ക്കു​ന്നു. ഈ​ന്ത​പ്പ​ന​ക​ളും ഒ​ട്ട​ക​വും പ​ഴ​യ​കാ​ല പേ​ർ​ഷ്യ​ൻ വി​ൽ​പ്പ​ന​ശാ​ല​ക​ളു​മെ​ല്ലാം ചേ​ർ​ന്നു നൂ​റ്റാ​ണ്ടു​ക​ളു​ടെ പൈ​തൃ​ക ഭൂ​മി​യി​ലേ​ക്കു കാ​ഴ്ച​ക്കാ​രു​ടെ കൈ ​പി​ടി​ക്കും. പ്രൗ​ഢ​മാ​യ ല​ണ്ട​ൻ തെ​രു​വ് ആ​ധു​നി​ക​ത​യു​ടെ തി​ക​വോ​ടെ പു​ന​ർ​ജ​നി​ക്കും. ബ്രി​ട്ടി​ഷ് ജീ​വ​ത​താ​ളം ഇ​ഴ​ചേ​രു​ന്ന ന​ഗ​ര​ത്തി​ൽ ഭ​ക്ഷ്യ വി​ൽ​പ്പ​ന​ശാ​ല​ക​ൾ​തൊ​ട്ടു വി​ഖ്യാ​ത​മാ​യ വി​ദ്യാ​ഭ്യ​സ സ്ഥാ​പ​ന​ങ്ങ​ൾ​വ​രെ കാ​ണാ​നാ​കും. ചോ​ള​പ്പാ​ട​ങ്ങ​ൾ അ​തി​രി​ടു​ന്ന ഗ്രാ​മ​ഭം​ഗി​യി​ൽ ത​മി​ഴ​ക​ത്തി​ന്‍റെ പാ​ര​മ്പ​ര്യ​ത്ത​നി​മ അ​ടു​ത്ത​റി​യാം.
മേ​ള​യോ​ട​നു​ബ​ന്ധി​ച്ചു​ള്ള പെ​യ്ന്‍റി​ങ് ആ​ൻ​ഡ് സ്ക​ൾ​പ്ച്ചേ​ഴ്സ് ഫെ​സ്റ്റി​വ​ലി​ൽ രാ​ജ്യ​ത്തെ പ്ര​മു​ഖ ചി​ത്ര​കാ​ര​ന്മാ​രും ശി​ൽ​പ്പി​ക​ളും അ​ണി​നി​ര​ക്കും. ബി​നാ​ലെ ഗ്രൗ​ണ്ടി​ൽ പ്ര​ത്യേ​കം ത​യാ​റാ​ക്കു​ന്ന ആ​ർ​ട് ഗാ​ല​റി​യി​ലാ​യി​രി​ക്കും ചി​ത്ര-​ശി​ൽ​പ്പ പ്ര​ദ​ർ​ശ​ന​വും വി​ൽ​പ്പ​ന​യും.
ഒ​മ്പ​തു നാ​ൾ നീ​ളു​ന്ന ച​ല​ച്ചി​ത്രോ​ത്സ​വ​ത്തി​ൽ വി​ശ്രു​ത ചി​ത്ര​ങ്ങ​ളു​ടെ പ്ര​ദ​ർ​ശ​ന​ത്തി​നൊ​പ്പം അ​ഭി​ന​യ പ​ഠ​ന ക്യാം​പു​ക​ളും ഉ​ണ്ടാ​യി​രി​ക്കും. ബ​ന്ധ​പ്പെ​ട്ട മേ​ഖ​ല​ക​ളി​ലെ പ്ര​മു​ഖ​ർ ക്യാം​പു​ക​ളി​ൽ പ​ങ്കെ​ടു​ക്കും.
വി​പു​ല​മാ​യ ആ​രോ​ഗ്യ, വി​ദ്യാ​ഭ്യാ​സ, കാ​ർ​ഷി​ക, വ്യാ​വ​സാ​യി​ക മേ​ള​യും ബി​നാ​ലെ​യു​ടെ ഭാ​ഗ​മാ​ണ്. വി​വി​ധ​യി​നം റൈ​ഡ്സും ഗെ​യിം​സും ഉ​ൾ​പ്പെ​ടെ​യു​ള്ള വി​ശാ​ല​മാ​യ അ​മ്യൂ​സ്മെ​ന്‍റ് പാ​ർ​ക്ക് കു​ട്ടി​ക​ൾ​ക്കു വേ​റി​ട്ട അ​നു​ഭ​വ​മാ​യി​രി​ക്കും. നാ​ട​ക​ക്ക​ള​രി, ന​ട​ക​മ​ത്സ​രം, സൗ​ന്ദ​ര്യ മ​ത്സ​രം, ലൈ​വ് മ്യൂ​സി​ക് ബാ​ൻ​ഡ്, പാ​ച​ക മ​ത്സ​രം, ഫ്ലീ ​മാ​ർ​ക്ക​റ്റ് തു​ട​ങ്ങി​യ​വ​യും ബി​നാ​ലെ​യു​ടെ ഭാ​ഗ​മാ​യു​ണ്ടാ​കും.
ഒ​ന്ന​ര​മാ​സം നീ​ളു​ന്ന മേ​ള മേ​യ് 30ന് ​അ​വ​സാ​നി​ക്കും. സ്റ്റാ​ളു​ക​ൾ ബു​ക്ക് ചെ​യ്യാ​ൻ +91 8848802406 എ​ന്ന ന​മ്പ​റി​ൽ ബ​ന്ധ​പ്പെ​ടു​ക.

സ്ട്രീറ്റ്സ് ഓഫ് മെട്രൊസ് ചെയർമാൻ രാജേഷ് രാധാകൃഷ്ണൻ, ചിത്രകാരൻ സുനിൽ അശോകപുരം , ബിനാലെ പ്രൊമോട്ടർ ജി. വേണുഗോപാൽ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close