KERALAlocaltop news

കോഴിക്കോട് വൻ മയക്കു മരുന്നു വേട്ട; 372 ഗ്രാം മാരക മയക്കു മരുന്നുമായി രണ്ട് യുവാക്കൾ പിടിയിൽ

കോഴിക്കോട് :

ബാംഗ്ളൂരിൽ നിന്നും കോഴിക്കോട്ടേക്ക് വലിയ തോതിൽ ലഹരി മരുന്ന് കടത്തി കൊണ്ടു വരുകയായിരുന്ന കോഴിക്കോട് പെരുമണ്ണ പാറമ്മൽ സലഹാസ് വീട്ടിൽ സഹദ്. കെ.പി (31 ) കൊടിയത്തൂർ കിളിക്കോട് തടായിൽ വീട്ടിൽ നസ്ലിം മുഹമ്മദ് (26 ) എന്നിവരെ കോഴിക്കോട് സിറ്റി നാർക്കോട്ടിക് സെൽ അസിസ്റ്റൻറ് കമ്മീഷണർ പ്രകാശൻ പടന്നയിലിന്റെ നേതൃത്വത്തിലുള്ള ഡൻസാഫും (ഡിസ്ട്രിക്ക് ആൻ്റി നാർക്കോട്ടിക്ക് സ്പെഷ്യൽ ആക്ഷൻ ഫോഴ്സ് ) കുന്ദമംഗലം പോലീസും ചേർന്ന് ഇന്നലെ രാത്രി 12.00 മണിക്ക് കുന്ദമംഗലം ടൗണിൽ വെച്ച് 372 ഗ്രാം എംഡി എം.എ യും മയക്ക് മരുന്ന് കടത്താൻ ഉപയോഗിച്ച KL 85 4474 നമ്പർ സ്വിഫ്റ്റ് കാറും സഹിതം അറസ്റ്റ് ചെയ്തു.

ബാംഗ്ളൂരിൽ നിന്നും ഇവർ കേരളത്തിലേക്ക് വൻ തോതിൽ മയക്ക് മരുന്ന് കടത്തുന്നതായി പോലീസിന് രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് ഇവരെ പോലീസ് നിരീക്ഷിച്ചു വരികയായിരുന്നു. ബാംഗ്ളൂരിലെ രാജ്യാന്തര ബന്ധമുള്ള മൊത്ത കച്ചവടക്കാരിൽ നിന്നും വൻ തോതിൽ വൻ വില കൊടുത്ത് മയക്ക് മരുന്ന് വാങ്ങി കേരളത്തിൽ വിതരണം നടത്തുന്ന സംഘത്തിലെ പ്രധാനികളാണിവർ. ഇവരിൽ നിന്നും പിടിച്ചെടുത്ത എംഡിഎംഎ ക്ക് മാർക്കറ്റിൽ 20 ലക്ഷം രൂപ  വിലയുണ്ട്.. സമീപ കാലത്ത് കേരളത്തിൽ പിടികൂടുന്ന വൻ മയക്കു മരുന്നു വേട്ടയാണിത്. യുവാക്കൾക്കിടയിൽ മയക്കു മരുന്ന് ഉപയോഗം വർദ്ധിച്ചതിനാൽ പോലീസ് പരിശോധന കർശനമാക്കി ശക്തമായ നിയമ നടപടികൾ സ്വീകരിച്ച് വരികയാണ്. ഇവർ ജില്ലയിലേക്ക് ഇത്രയധികം മയക്കു മരുന്ന് കൊണ്ടു വന്ന സോഴ്സിനെ കുറിച്ചും കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ അവരെ പിടികൂടുമെന്നും തുടരന്വേഷണം നടത്തുമെന്നും മെഡിക്കൽ കോളേജ് അസിസ്റ്റന്റ് കമ്മീഷണർ കെ. സുദർശൻ അറിയിച്ചു.

മയക്കു മരുന്ന് പിടികൂടിയ സംഘത്തിൽ അസി.കമ്മീഷണർ കെ.സുദർശൻ,കുന്ദമംഗലം പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ അഷ്റഫ്,അബ്ദുറഹിമാൻ ഡാൻസാഫ് അംഗങ്ങളായ സബ്ബ് ഇൻസ്പെക്ടർ മനോജ് എടയേടത്ത്, അസിസ്റ്റൻ്റ് സബ്ബ് ഇൻസ്പെക്ടർ അബ്ദുറഹിമാൻ, സീനിയർ സിവിൽ പോലീസ് ഓഫീസർ അഖിലേഷ്.കെ, സിവിൽ പോലീസ് ഓഫീസർമാരായ ജിനേഷ് ചൂലൂർ, അർജുൻ അജിത്ത്, സുനോജ് കാരയിൽ എന്നിവർ ഉണ്ടായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close