localtop news

ഗുരുവിന് എ.ഐ.സി.സി യുടെ പ്രതിഭാദരം

കൊയിലാണ്ടി: ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായർക്ക് അഖിലേന്ത്യാ കോൺഗ്രസ്സ് കമ്മറ്റിയുടെ സ്നേഹാദരം എ.ഐ.സി.സി.യുടെ പ്രതിഭാദരം പരിപാടിയുടെ ഭാഗമായി സെക്രട്ടറി പി.വി. മോഹനന്റെ നേതൃത്വത്തിലുള്ള പ്രതി നിധി കൾ ഗുരുവിന്റെ വീട്ടിലെത്തിയാണ് സമർപ്പിച്ചത്. പി.വി. മോഹനൻ അദ്ദേഹത്തെ പൊന്നാടയണിച്ച് ഉപഹാരം സമർപ്പിച്ചു. ഗാന്ധിജി ആഹ്വാനം ചെയ്ത ഉപ്പുസത്യാഗ്രഹത്തിന്റെ ഭാഗമായി
കെ. കേളപ്പന്റെ നേതൃത്വത്തിൽ കേരളത്തിൽ നടന്ന സമരത്തിൽ അന്ന് യുവാവായിരുന്ന അദ്ദേഹം പങ്കെടുത്തതിന്റെ ഓർമകൾ പങ്കുവച്ചു.നൂറ്റി അഞ്ചിന്റെ നിറവിലും
അന്ന് സമരത്തിൽ ആലപിച്ച “വരിക വരിക സഹജരേ “.. എന്ന സമരഗാനം ഓർമയിൽ നിന്നും ആലപിച്ചു..  ഡി.സി.സി. പ്രസിഡന്റ് യു. രാജീവൻ മാസ്റ്റർ, കെ.പി.സി.സി. സെക്രട്ടറി വി.ബാബുരാജ്, പ്രതിഭാദരം സംസ്ഥാന കോഡിനേറ്റർ എം.എ ഷഹനാസ് , ഡി.സി സി സെക്രട്ടറി രാജേഷ് കീഴരിയൂർ.പി.കെ. അരവിന്ദൻ മാസ്റ്റർ, പി. അബ്ദുൾ ഷുക്കൂർ .കെ.രമേശൻ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close