കോഴിക്കോട് :
ഭോഗ ജീവിതത്തിൻ്റെ ആവേശത്താൽ കണ്ണു കാണാതായിപ്പോയ ഹിരണ്യകശിപുക്കൾ പ്രകൃതിയുടെ സുസ്ഥിതിക്ക് ഭീഷണിയാവുന്നു. അതുവഴി കലഹവും കലാപവും വിതയ്ക്കും. മാനവികതയുടെയും വിശ്വശാന്തിയുടെയും പ്രേമഗായകനായ പ്രഹ്ലാദൻ പ്രത്യാശയുടെ പ്രകാശമാണ്.
ഹിരണ്യകശിപു ചെയ്യുന്ന പ്രഹ്ലാദദ്രോഹം അതിരുവിട്ടപ്പോൾ തൂണുപിളർന്നെത്തുന്ന നരസിംഹമൂർത്തി ധർമതാളം പുനഃസ്ഥാപിക്കുന്നു എന്ന് സംബോധ് ഫൗണ്ടേഷൻ മുഖ്യാചാര്യൻ സ്വാമി അദ്ധ്യാത്മാനന്ദ അഭിപ്രായപ്പെട്ടു. കോഴിക്കോട് ബോധാനന്ദാശ്രമത്തിൽ മൂന്നു ദിവസമായി നടന്നു വരുന്ന ഭാഗവത സപ്താഹത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അസുര ബാലകരെപ്പോലും സ്വാധീനിക്കുന്ന പ്രഹ്ലാദൻ്റെ വിദ്യാഭ്യാസകാഴ്ച ഇക്കാലത്ത് ചർച ചെയ്യപ്പെടണം. ദുരന്തങ്ങളെച്ചൊല്ലി വിലപിക്കുന്നതിനേക്കാൾ പ്രശ്ന പരിഹാരമായി വളരാൻ പ്രഹ്ലാദൻ ഏവരേയും ക്ഷണിക്കുന്നു എന്ന് സ്വാമിജി ഉദ്ബോധിപ്പിച്ചു
നാളെ യജ്ഞവേദിയിൽ കൃഷ്ണാവതാരവും 12 ന് രുക്മിണീ സ്വയംവരവും നടക്കും. സപ്താഹം 14 ന് സമാപിക്കും.