KERALAlocaltop news

വീരേന്ദ്രകുമാർ അനുസ്മരണം – അര ലക്ഷം വീടുകളിൽ സന്ദർശനം നടത്തും

കോഴിക്കോട് :
മെയ് 28 ന് കോഴിക്കോട് നടക്കുന്ന പ്രമുഖ സോഷ്യലിസ്റ്റ് എം.പി. വീരേന്ദ്രകുമാറിന്റെ അനുസ്മരണ റാലിയോടനുബന്ധിച്ച് അര ലക്ഷം വീടുകൾ സന്ദർശിച്ച് ബോധവൽക്കരണം നടത്തുവാൻ സ്വാഗത സംഘം തീരുമാനിച്ചു.. വീരേ ന്ദ്രകുമാർ ഉയർത്തിപ്പിടിച്ച മുദ്രാവാക്യങ്ങൾ നടപ്പാക്കാൻ പാർട്ടി മുന്നിട്ടിറങ്ങും. – മതസൗഹാർദ്ദം, പ്രകൃതി സംരക്ഷണം, മയക്കുമരുന്നിനെതിരെയുള്ള ബോധവൽക്കരണ പ്രവർത്തനം – എന്നിവ വിശദീകരിച്ചു കൊണ്ടാണ് അര ലക്ഷം വീടകളിൽ സന്ദർശനം നടത്തുന്നത്. ജില്ലയിലെ 1000 കേന്ദ്ര ങ്ങളിൽ സ്മൃതി മണ് പ ങ്ങൾ തീർത്ത് പുഷ്പാർച്ചന നടത്തുന്നതാണ്. റാലിയിൽ കേരള വസ്ത്രം ധരിച്ച സ്ത്രീകളും, 1000 ഹരിത യുവ സേനാംഗങ്ങളുമടക്കം 25000 പേരെ പങ്കെടുപ്പിക്കുമെന്ന് തീരുമാനിച്ചു.
യോഗത്തിൽ സ്വാഗത സംഘം ചെയർമാൻ എൻ.സി. മോയിൻ കുട്ടി അദ്ധ്യക്ഷത വഹിച്ചു. എൽ.ജെ.ഡി. സംസ്ഥാന പ്രസിഡണ്ട്. എം.വി. ശ്രേയാംസ് കുമാർ ഉൽഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് മനയത്ത് ചന്ദ്രൻ പ്രവർത്തന റിപ്പാർട്ടും രൂപരേഖയും സമർപ്പിച്ചു.. ഡോ.വർഗ്ഗീസ് ജോർജ്, കെ.പി.മോഹനൻ എം.എൽ.എ , സലിം മടവൂർ ,എം.പി. ശിവാനന്ദൻ ,, ഭാസ്കരൻ കൊഴുക്കലൂർ, ജെ.എൻ . പ്രേം ഭാസിൻ, കെ.കെ. കൃഷ്ണൻ, കെ.എം. ബാബു, പി.എം. നാണു, ദിനേശൻ പനങ്ങാട്,, ബാബു കുളൂർ, രവി അവിലോറ , എം.പി
ജനാർദ്ദനൻ മാസ്റ്റർ, ടാർസൻ ജോസ്, എം.എം മുസ്തഫ, ഷാജി പന്നിയങ്കര, ജയൻ വെസ്റ്റ് ഹിൽ, രാജൻ കുന്ദമംഗലം എന്നിവർ പ്രസംഗിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close