കോഴിക്കോട് സുഹൃത്തുക്കളോടൊപ്പം ബീച്ചിൽ കാറ്റുകൊള്ളുകയായിരുന്ന പ്രായപൂർത്തിയാകാത്ത കുട്ടിയെ ലൈംഗികാതിക്രമം നടത്തി ഒളിവിൽ കഴിയുകയായിരുന്നു ക്വട്ടേഷൻ തലവനായ നൈനൂക്ക് ( 40 )പന്നിയങ്കര , കൂട്ടാളി കളായ നിഷാദ്, സാജർ , ജാസിം എന്നിവരെ ടൗൺ ഇൻസ്പെക്ടർ ബൈജു കെ ജോസിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം അറസ്റ്റ് ചെയ്തു. സുഹൃത്തുക്കളോടൊപ്പം ഇന്നലെ പുലർച്ചെ കോഴിക്കോട് ബീച്ചിൽ കളിക്കുകയായിരുന്ന കുട്ടിയുടെ അടുത്തുവന്ന് കയറി പിടിച്ച് ലൈംഗികമായി അതിക്രമിക്കുകയും തടയാൻ ശ്രമിച്ച മറ്റു കുട്ടികളെ ഉപദ്രവിക്കുകയും കടലിൽ മുക്കി കൊല്ലാൻ ശ്രമിക്കുകയും ചെയ്ത നൈനൂക്കിനെ പന്നിയങ്കരയുള്ള വീട്ടിൽ എത്തി , വീട് തുറക്കാൻ ആവശ്യപ്പെട്ടതിൽ വീട് തുറക്കാതെ വീട്ടിലെ ഗ്യാസിലിണ്ടർ തുറന്നുവിട്ടു ആയുധങ്ങളും മറ്റും കയ്യിൽ കരുതി പോലീസിനെ വെല്ലുവിളിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് നിന്ന പ്രതിയുടെ വീടിന്റെ വാതിൽ ഇൻസ്പെക്ടർ ബൈജു കെ ജോസ് സാറുടെ നിർദ്ദേശപ്രകാരം ടൗൺ സബ്ഇൻസ്പെക്ടർ സുഭാഷ് ചന്ദ്രനും സംഘവും ചവിട്ടി തുറന്ന് പ്രതിയെയും കൂട്ടാളികളെയും അതിസാഹസികമായി കീഴ്പ്പെടുത്തി.പ്രതിയെ അറസ്റ്റ് ചെയ്ത സംഘത്തിൽ ടൗൺ സബ് ഇൻസ്പെക്ടർമാരായ ജിബിൻ ജെ ഫ്രഡി മുഹമ്മദ് സിയാദ് , പന്നിയങ്കര si കിരൺ , മനോജ് എടയടത്ത് സീനിയർ സിവിൽ പോലീസ് ഓഫീസർ ആയ സജേഷ് കുമാർ , ബിനിൽകുമാർ , ബഷീർ ,സിവിൽ പോലീസ് ഓഫീസർമാരായ സുജിത്ത് സി കെ പ്രവീൺകുമാർ ,ജിതിൻ, ബിനുരാജ് എന്നിവരുണ്ടായിരുന്നു. അക്രമത്തിൽ പരിക്കേറ്റ പോലീസുകാർ ബീച്ച് ആശുപത്രിയിൽ ചികിത്സയിലാണ്. പോലീസ് വാഹനം ആക്രമികൾ അടിച്ചു തകർത്തു. ആയുധവുമായി ആക്രമിച്ചതിനും ഡിപ്പാർട്ട് മെൻറ് വാഹനം തകർത്തതിനും പന്നിയങ്കര പോലീസ് സ്റ്റേഷനിൽ കേസെടുത്തിട്ടുണ്ട്