KERALAlocaltop news

വാഹനമോഷണം കുപ്രസിദ്ധ മോഷ്ടാവ് പിടിയിൽ*

കോഴിക്കോട്: നഗരത്തിലെ സംഗം തിയേറ്ററിന് സമീപം പാർക്കിംഗിങിൽ നിന്നും ഇരുചക്രവാഹന മോഷണം നടത്തിയ യുവാവിനെ ടൗൺ അസിസ്റ്റന്റ് കമ്മീഷണർ പി.ബിജുരാജിൻ്റെ നേതൃത്വത്തിലുള്ള സിറ്റി ക്രൈം സ്ക്വാഡും ടൗൺ സബ്ബ് ഇൻസ്പെക്ടർ സുഭാഷ് ചന്ദ്രൻ്റെ നേതൃത്വത്തിലുള്ള ടൗൺ പോലീസും ചേർന്ന് പിടികൂടി.തലശ്ശേരി സ്വദേശി ഇസ്മയിൽ (35) ആണ് ടൗൺപോലീസ് ബീച്ചിൽ നടത്തിയ വാഹന പരിശോധനയിൽ പ്രതി പിടിയിലായത്. ഇരുചക്രവാഹനം പ്രതിയിൽ നിന്നും പോലീസ് കണ്ടെടുത്തു. ഡെപ്യൂട്ടി പോലീസ് കമ്മീഷണർ കെ.ഇ.ബൈജുവിൻ്റെ നിർദ്ദേശപ്രകാരം മോഷണം തടയുന്നതിനായി പ്രത്യേക വാഹന പരിശോധന നടന്നുവരുന്നതിനിടെയാണ് പ്രതി പിടിയിലാവുന്നത് മോഷ്ടിച്ച വാഹനം പോലീസ് തിരിച്ചറിയാതിരിക്കാൻ വാഹനത്തിന്റെ നമ്പർ മാറ്റിയാണ് പ്രതിനഗരത്തിലൂടെ സഞ്ചരിച്ചിരുന്നത്. വെള്ളയിൽ പോലീസ് സ്റ്റേഷനിൽ മുമ്പ്മൊബൈൽ ഫോൺ മോഷണകേസിൽ പ്രതിയാണ് ഇയാൾ.
സബ്ബ് ഇൻസ്പെക്ടർ സുഭാഷ് ചന്ദ്രൻ അറസ്റ്റിന് നേതൃത്വം നൽകി. സിറ്റി ക്രൈം സ്ക്വാഡ് അംഗങ്ങളായ എം.ഷാലു, സി.കെ.സുജിത്ത്, ഷാഫി .പി ടൗൺ പോലീസ് സ്റ്റേഷനിലെ വിജീഷ് , പ്രവീൺ കുമാർ . എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close