കോഴിക്കോട് : അങ്ങാടി പുറം സ്വദേശി സദാം എന്ന് വിളിക്കുന്ന ആണിയൻ പറമ്പിൽ മുഹമദ് ഹുസൈൻ (30) മായനാട് സ്വദേശി തടോളി ഹൗസിൽ രഞ്ജിത്ത് ടി (31) എന്നിവരെ നാർക്കോട്ടിക്ക് സെൽ അസിസ്റ്റന്റ് കമ്മീഷണർ പ്രകാശൻ പടന്നയിലും ഡാൻസാ ഫ് ടീമും ചേർന്ന് പിടികൂടി. ബാംഗ്ലൂരിൽ നിന്ന് വൻതോതിൽ എം.ഡി.എം.എ എത്തിച് ചേവായൂർ കേന്ദ്രീകരിച്ച് വിൽപ്പന നടത്താൻ ഇടപാടുകൾ നടത്തിയത് മുഹമദ് ഹുസൈനും, രഞ്ജിത്തുമാണ്.
ജൂലൈ 15 ന് ആയിരുന്നു കേസിനാസ്പദമായ സംഭവം നടന്നത് ചേവായൂർ പോലീസും ഡാൻസാഫ് പാർട്ടിയും ചേർന്ന് കോട്ടപ്പുറം സ്വദേശി കാര്യ പറമ്പത്ത് വീട്ടിൽ ഷിഹാബുദ്ധീൻ (46) 300 ഗ്രാം രാസ ലഹരിയുമായി പിടികൂടിയിരുന്നു. തുടർന്ന് വിശദമായ അന്വേക്ഷണം നടത്തിയതിൽ ബാഗ്ലൂരിൽ നിന്നും കോഴിക്കോട്ടേക്ക് മയക്ക് മരുന്ന് എത്തിച്ചത് രഞ്ജിത്ത് ആയിരുന്നു. രഞ്ജിത്തിനെ രണ്ടാഴ്ച്ച മുമ്പ് മെഡിക്കൽ കോളേജ് വച്ച് അറസ്റ്റ് ചെയ്തിരുന്നു. രഞ്ജിത്തിനെ പോലീസ് കസ്റ്റഡിയിൽ വാങ്ങി തുടർന്നുള്ള അന്വേക്ഷണത്തിൽ ബാഗ്ലൂരിൽ നിന്നും മയക്കുമരുന്ന് എടുത്ത് കൊടുത്തത് മുഹമദ് ഹുസൈനാണെന്ന് മനസ്സിലായി കഴിഞ്ഞ ദിവസം ഇയാളെ ബാഗ്ലൂരിൽ വച്ച് അറസ്റ്റ് ചെയ്തു
അറസ്റ്റിലായ മുഹമദ് ഹുസൈൻ കൊടുവള്ളി കഞ്ചാവ് കടത്ത് കേസിലെ പ്രതിയാണ് ശേഷം നാട് വിട്ട ഇയാൾ അഞ്ചു വർഷത്തോളമായി ബാംഗ്ലൂരിലെ ഉൾനാടൻ ഗല്ലിയിൽ രഹസ്യമായി താമസിച് നീഗ്രോ വിഭാഗത്തിൽ നിന്ന് വൻതോതിൽ എം.ഡി.എം.എ വാങ്ങിയ ശേഷം കേരളത്തിൽ നിന്ന് വരുന്ന ആവിശ്യ കാർക്ക് വിൽപന നടത്തി വരികയായിരുന്നു. പിടിക്കപ്പെടാതിരിക്കാൻ വാട്ട്സ്ആപ്പിലൂടെ മാത്രം ആയിരുന്നു ഇയാൾ ബന്ധപ്പെട്ടിരുന്നത്. കൂടാതെ ഗൂഗിൾ ലൊക്കേഷനിലൂടെയും വാട്സ്ആപ് ചാറ്റിലൂടെയും മാത്രം ബന്ധപ്പെട്ടിരുന്ന ഇയാളെ കുറിച്ച് പിടിയിലായ ആർക്കും വ്യക്തമായ അറിവുണ്ടാകാതിരുന്നതും പോലീസിനെ ഏറെ കുഴക്കി. എന്നാൽ ഏറെ നാളത്തെ നിരീക്ഷണത്തിൽ ഇയാൾ താമസിക്കുന്ന ബാംഗ്ലൂരിലെ രഹസ്യകേന്ദ്രവും ഇടപാട് രീതികളും മനസിലാക്കിയ ഡൻസാഫ് സംഘം ഇയാളെ ഗല്ലിക്കുള്ളിൽ വെച് വളയുകയും എന്നാൽ വേഷം മറിയെത്തിയ പോലീസ് സംഘത്തെ ആക്രമിച്ച് രക്ഷപെടാൻ ശ്രമിച്ച ഇയാളെ ഡൻസാഫ് സംഘം വളരെ സാഹസികമായി പിടികൂടുകയായിരുന്നു.
പിടിയിലായ രഞ്ജിത്ത് വൈത്തിരി സ്റ്റേഷനിലെ പോക്സോ കേസിലേയും മീനങ്ങാടി എക്സൈസിലെ മയക്ക്മരുന്ന് കേസിലേയും ടൗൺ സ്റ്റേഷനിലെ പീഡന കേസിലേയും പ്രതിയാണ്. പിടിയിലായ രണ്ട് പേരും സ്ഥിരമായി ലഹരി ഉപയോഗിക്കുന്നവരാണ്. ഈ കേസിൽ ഇത് വരെ മൂന്ന് പേർ അറസ്റ്റി ലായിട്ടുണ്ട്.
വർധിച്ചുവരുന്ന ലഹരി വില്പനയുടെ സോഴ്സ് കണ്ടെത്തുന്നതിനും
കേസിലുൾപ്പെട്ട മുഴുവൻ പേരെയും പിടികൂടുന്നതിനുംമുള്ള
കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർ രാജ്പാൽ മീണയുടെ പ്രത്യക നിർദ്ദേശ പ്രകാരം കേസിന്റെ തുടരന്വേഷണം നർകോടിക് സെൽ അസിസ്റ്റന്റ് കമ്മീഷണർ പ്രകാശൻ പടന്നയിൽ ഏറ്റെടുക്കുകയയായിരുന്നു. ശേഷം ഡാൻസഫ് സംഘത്തെ ഉൾപ്പെടുത്തി നടത്തിയ അന്വേഷണത്തിലാണ് ഇവരെ പിടികൂടുന്നത്.
മലപ്പുറം സ്വദേശിയായ ഷിഹാബുദ്ധീന് ലഹരിമരുന്ന് ബാംഗ്ലൂരിൽ നിന്ന് വാങ്ങി നൽകിയാതിനും നാട്ടിൽ എത്തിച്ചുനല്കിയത്തിനുമാണ് ഇരുവരെയും പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.
കേസിൽ കൂടുതൽ അറസ്റ്റ് ഉണ്ടാവുമെന്നും രസലഹരി കയ്യോടെ പിടികൂടിയാൽ മാത്രമേ കേസെടുക്കുവാൻ കഴിയുകയുള്ളു എന്നും ആയതിനാൽ അന്വേഷണം മുകൾ തട്ടിലേക്ക് എത്തില്ലെന്നുള്ളത് മിഥ്യാ ധാരണ ആണെന്നും എൻ.ഡി.പി.എസ് നിയമം സെക്ഷൻ 29 പ്രകാരം കേസിലുൾപ്പെട്ട മുഴുവൻ പേർക്കെതിരെയും ഗൂഢാലോചന, പ്രേരണ തുടങ്ങിയ കുറ്റം ചുമത്താമെന്നും ആയതിന് വില്പനകാരെ പോലെ തന്നെ സമാന പങ്ക് ഇവർക്കും ഉണ്ടാകുമെന്നും. വർധിച്ചുവരുന്ന ലഹരിമരുന്നിന്റെ സാഹചര്യത്തിൽ പോലീസ് ഇതിനെ തടയുന്നതിനായി എല്ലാ മാർഗ്ഗങ്ങളും സ്വീകരിക്കുമെന്നും ലഹരി കച്ചവടക്കാരെ നാട് കടത്തുന്നതിനായി പിറ്റ് (പ്രിവൻഷൻ ഓഫ് ഇല്ലിസിറ്റ് ട്രാഫിക്കിങ്) കാപ്പ തുടങ്ങിയവക്കുള്ള നടപടികൾ സ്വീകരിച്ചു വരികയാണെന്നും നർകോടിക് സെൽ അസ്സി. കമ്മീഷ്ണർ പ്രകാശൻ പടന്നയിൽ മാധ്യമങ്ങളോട് പറഞ്ഞു.
ഡൻസഫ് സബ് ഇൻസ്‌പെക്ടർ മനോജ് ഇടയേടത് എ.എസ്.ഐ അബ്ദുറഹ്‌മാൻ, എസ്.സി.പി.ഒ അഖിലേഷ് കെ, അനീഷ് മൂസൻ വീട്, സി.പി.ഒ മാരായ ജിനേഷ് ചൂലൂർ, സുനോജ് കാരയിൽ, അർജുൻ അജിത്ത് എന്നിവർ അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.