KERALAlocaltop news

ഖരമാലിന്യങ്ങൾ ശേഖരിക്കുന്നവരെ കണ്ടിജന്റ് ജീവനക്കാരാക്കണം : മനുഷ്യാവകാശ കമ്മീഷൻ

 

കോഴിക്കോട് : വീടുകളിൽ ചെന്ന് ഖരമാലിന്യങ്ങൾ ശേഖരിക്കുന്ന മുന്നൂറ്റി അൻപതോളം സ്ത്രീകളെ കണ്ടിജന്റ് ജീവനക്കാരായി അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് കോഴിക്കോട് നഗരസഭാ കൗൺസിൽ എടുത്ത തീരുമാനം സർക്കാർ അനുഭാവപൂർവ്വം പരിഗണിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.

ഇതു സംബന്ധിച്ചുള്ള സർക്കാർ നിലപാട് ഒരു മാസത്തിനുള്ളിൽ സമർപ്പിക്കണമെന്ന് കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജൂനാഥ് തദ്ദേശ സ്വയം ഭരണ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിക്ക് നിർദ്ദേശം നൽകി.

2004 ഒക്ടോബർ മുതൽ ഇവർ കോഴിക്കോട് നഗരസഭയിൽ പ്രവർത്തിക്കുന്നു. ഖരമാലിന്യങ്ങൾ നീക്കം ചെയ്യുന്ന സ്ത്രീകൾക്ക് വീടുകളിൽ നിന്നും പ്രതിമാസം മുപ്പതു രൂപ നിരക്കിൽ ഈടാക്കിയാണ് നൽകുന്നത്.

നഗരസഭാ സെക്രട്ടറി റിപ്പോർട്ട് സമർപ്പിച്ചു. 2014 നവംബർ പത്തൊൻപതിന് ചേർന്ന എൺപതാം നമ്പർ കൗൺസിൽ തീരുമാനപ്രകാരം പത്തു വർഷത്തിലധികമായി ഖരമാലിന്യ നിർമ്മാണ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന കുടുംബശ്രീ അംഗങ്ങളെ നഗരസഭയുടെ ബദൽ തൊഴിലാളികളായി അംഗീകരിക്കാൻ തീരുമാനിച്ചു. ഇക്കാര്യം ആവശ്യപ്പെട്ട് 2015 ഫെബ്രുവരി ഇരുപത്തിയെട്ടിന് തദ്ദേശസ്വയം ഭരണ വകുപ്പ് സെക്രട്ടറിക്ക് കത്ത് നൽകി. എന്നാൽ മറുപടി ലഭിച്ചില്ല. തുടർന്ന് 2017 ഫെബ്രുവരി പതിനാലിന് നഗരസഭ വീണ്ടും ഇക്കാര്യം പരിഗണിച്ചു. മാർച്ച് മൂന്നിന് തദ്ദേശസ്വയം ഭരണ വകുപ്പ് സെക്രട്ടറിക്ക് വീണ്ടും കത്ത് നൽകി. എന്നാൽ എംപ്ലോയ്മെന്റ് എക്സ് ചേഞ്ച് മുഖേന മാത്രം കണ്ടിജന്റ് ബദൽ തൊഴിലാളികളെ നിയമിക്കാവൂ എന്ന് സർക്കാർ ഉത്തരവുണ്ടെന്ന് നഗരസഭാ സെക്രട്ടറി കമ്മീഷനെ അറിയിച്ചു. പരാതിക്കാരുടെ ആവശ്യം തികച്ചും ന്യായമാണെന്ന് കമ്മീഷന് ബോദ്ധ്യമായതായി കെ. ബൈജുനാഥ് ഉത്തരവിൽ പറഞ്ഞു.

റീന ജയാനന്ദും മറ്റുള്ളവരും ചേർന്ന് സമർപ്പിച്ച പരാതിയിലാണ് നടപടി.

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close