KERALAlocaltop news

പുഴ സദസും നീർനായ അക്രമത്തിനിരയായ വരുടെ സംഗമവും നടത്തി

മുക്കം : ഇരുവഞ്ഞികൂട്ടായ്മയുടെ നേതൃത്വത്തിൽ പുഴ സദസും നീർനായ അക്രമത്തിനിരയായ വരുടെ സംഗമവും നടത്തി.

കഴിഞ്ഞ നാല് വർഷമായി നീർനായ ആക്രമണം കാരണം ഇരുവഞ്ഞി പുഴയിൽ നിന്ന് ജനങ്ങൾ അകന്ന് പോകുന്ന സാഹചര്യത്തിൽ ജനങ്ങളെ പുഴയിലേക്ക് തിരികെ എത്തിക്കുക എന്ന് ഉദ്ദേശത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.

നിർഭയമായി പുഴയിൽ ഇറങ്ങി കുളിക്കാൻ പറ്റും വിധത്തിൽ കുളിക്കടവുകളിൽ ഇരുമ്പ് നെറ്റ് സ്ഥാപിച്ച് സൗകര്യമൊരുക്കുക, നീർനായയുടെ കടിയേറ്റവർക്ക് നഷ്ട പരിഹാരം ലഭ്യമാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പുഴ സദസ്സും നീർനായയുടെ കടിയേറ്റവരുടെ സംഗമവും നടത്തിയത്.

മുക്കം നഗരസഭ ചെയർമാൻ പി.ടി ബാബു ഉദ്ഘാടനം ചെയ്തു. കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ദിവ്യ ഷിബു അധ്യക്ഷത വഹിച്ചു.

എന്റെ സ്വന്തം ഇരുവഞ്ഞി കൂട്ടായ്മ ജനറൽ സെക്രട്ടറി കെ.ടി. നാസർ എറക്കോടൻ വിഷയാവതരണം നടത്തി.

കാരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി പി സ്മിത, കാരശ്ശേരി ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശാന്താ ദേവി മൂത്തേടത്ത്, കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് മെമ്പർമാരായ എം ടി റിയാസ്, ടി കെ അബൂബക്കർ എന്നിവരും, കാരശ്ശേരി ഗ്രാമപഞ്ചായത്ത് മെമ്പർമാരായ എടത്തിൽ ആമിന, റുക്കിയ റഹീം,
മുക്കം നഗരസഭ കൗൺസിലർ റംല ഗഫൂർ, പരിസ്ഥിതി പ്രവർത്തകൻ ഹാമിദലി വാഴക്കാട്, ടി കെ മുഹമ്മദ്‌ ലൈസ്,കെ ടി മൻസൂർ,നൗഫൽ പുതുക്കുടി,ഷംസുദ്ദീൻ ചെറുവാടി, ബക്കർ കളർ ബലൂൺ,
മുഹമ്മദ്‌ അഷ്റഫ് ചാലിൽ, എൻ ശശികുമാർ, ദാമോദരൻ കോഴഞ്ചേരി, മുസ്തഫ ചേന്ദമംഗലൂർ, നടുക്കണ്ടി അബൂബക്കർ, വിനോദ് പുത്രശ്ശേരി, ജി അബ്ദുൽ അക്ബർ, സലിം വലിയപറമ്പ്, ടി കെ അഹമ്മദ്കുട്ടി, ടി കെ നസ്രുള്ള, പി കെ ഫൈസൽ, സലാം കാരമൂല, റിയാസ് കക്കാട്, റഫീഖ് കുറ്റിയോട്ട് തുടങ്ങിയവർ സംസാരിച്ചു.

രണ്ടു സെഷനുകളിലായി നടന്ന പരിപാടിയിൽ വന്യ ജീവി ഗവേഷകരായ ഡോ: ജയസൂര്യൻ, ഡോ: അരുൺ സത്യൻ എന്നിവർ ആക്രമത്തിന് ഇരയായവരുമായുള്ള സംവാദത്തിന് നേതൃത്വം നൽകി

പുഴ സംരക്ഷണ തുടർ പ്രവർത്തനങ്ങൾക്ക് മുക്കം നഗരസഭാ ചെയർമാൻ പിടി ബാബു ചെയർമാനും കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് മെമ്പർ എം ടി റിയാസ് കൺവീനറും, കാരശ്ശേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജംഷീദ് ഒളകര ട്രഷററുമായി 51 അംഗ സമിതിക്ക് രൂപം നൽകി.

ഇരുവഞ്ഞി കൂട്ടായ്മ ചെയർമാൻ പി കെ സി മുഹമ്മദ് സ്വാഗതവും ജാഫർ പുതുക്കുടി നന്ദിയും പറഞ്ഞു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close