താമരശ്ശേരി :
താമരശ്ശേരി രൂപതാധ്യക്ഷൻ ബിഷപ് റെമിജിയോസ് ഇഞ്ചനാനിയിൽ 2023 സെപ്റ്റംബർ 20 ന് കുറ്റവിചാരണ കോടതി സ്ഥാപിച്ച് ഉത്തരവിറക്കി. താമരശ്ശേരി രൂപതാഗമായ ഫാ. അജി പുതിയാപറമ്പിലിനെ കുറ്റവിചാരണ ചെയ്യുന്നതിന് വേണ്ടിയാണ് കോടതി സ്ഥാപിച്ചിരിക്കുന്നത്. ദീപിക ദിനപത്രത്തിന്റെ മാനേജിംഗ് ഡയറക്ടർ ഫാ. ബെന്നി മുണ്ടനാട്ട് ആണ് കുറ്റവിചാരണ കോടതിയുടെ അധ്യക്ഷൻ. ഫാ. ജയിംസ് കല്ലിങ്കൽ വി.സി, ഫാ. ആന്റണി വരകിൽ എന്നിവരാണ് സഹജഡ്ജിമാർ.
*ബിഷപ്പിനെതിരേ കലാപത്തിന് വിശ്വാസികളെ പ്രേരിപ്പിച്ചു* . *സിറോ മലബാർ ബിഷപ്സ് സിനഡിന്റെ തീരുമാനങ്ങൾക്ക് വിരുദ്ധമായ നിലപാടെടുത്തു.*
*നൂറാംതോട് ഇടവകയിൽ ചുമതല ഏറ്റെടുത്തില്ല തുടങ്ങിയവയാണ്* വൈദികനെതിരേ ചുമത്തിയിട്ടുള്ള പ്രധാന കുറ്റങ്ങൾ. സസ്പെൻഷൻ ഉത്തരവിൽ പറഞ്ഞിരുന്ന ” *ഒളിവിൽപോയി* ” (Absconding ) എന്ന കുറ്റം പുതിയ കുറ്റപത്രത്തിൽ ഒഴിവാക്കിയിട്ടുണ്ട്.
പ്രാഥമിക അന്വേഷണം നടത്തിയതിന് ശേഷമാണ് കുറ്റവിചാരണ കോടതി സ്ഥാപിച്ചതെന്ന് ഉത്തരവിൽ പറയുന്നു.
നിലവിൽ *ഫാ . അജി പുതിയാപറമ്പിലിന് നല്കിയിരുന്ന സസ്പെൻഷൻ റദ്ദാക്കിയതായും* ഉത്തരവിൽ പറയുന്നു.
സഭയുടെ മധ്യകാലഘട്ടത്തിൽ കുറ്റവിചാരണ കോടതികളിലൂടെ നടത്തിയ ക്രൂരതകൾക്കും അധികാര ദുർവിനിയോഗത്തിനും മഹാജൂബിലി വർഷത്തിൽ
ജോൺ പോൾ മാർപ്പാപ്പ മാപ്പു പറഞ്ഞിരുന്നു.