KERALAlocaltop news

ടാന്‍സാനിയന്‍ മെഡിക്കല്‍ സംഘത്തിന് കോഴിക്കോട് മൈഹാര്‍ട്ട്-സ്റ്റാര്‍ കെയറില്‍ ടാവർ പരിശീലനം നല്‍കി

ഹൃദയ ചികിത്സയ്ക്ക് " മൈഹാർട്ട് സ്റ്റാർകെയർ "

 

കോഴിക്കോട്: ടാന്‍സാനിയന്‍ മെഡിക്കല്‍ സംഘത്തിന് കോഴിക്കോട് മൈഹാര്‍ട്ട്-സ്റ്റാര്‍ കെയറില്‍ ടാവർ (ട്രാന്‍സ് കത്തീറ്റര്‍ അയോര്‍ട്ടിക് വാല്‍വ് റീപ്ലേസ്‌മെന്റ്- ടി എ വി ആർ) പരിശീലനം നല്‍കി. അയോര്‍ട്ടിക് വാല്‍വ് മാറ്റിവയ്ക്കാനായി ഹൃദയശസ്ത്രക്രിയ ചെയ്യാന്‍ കഴിയാത്ത രോഗികള്‍ക്കാണ് താക്കോല്‍ദ്വാര ശസ്ത്രക്രിയയിലൂടെ ടാവർ ചെയ്യാറുള്ളത്. ടാന്‍സാനിയയില്‍ നിന്നുള്ള ഹൃദ്രോഗ വിദഗ്ധനായ ഡോ. ഖുസൈമ ഷബിര്‍ഹുസീന്‍ ഖാന്‍ഭായ്, റിഡിനസ് സകായ മലാഷാനി, പോളികാര്‍പ് സെറാപിനി, ഹേമല്‍ ബരോട്ട് എന്നിവര്‍ക്കാണ് മൈ ഹാർട്ട് കാർഡിയാക് കെയർ സെന്ററിലെ വിദഗ്ധ സംഘം പരിശീലനം നൽകിയത്. ഹൃദയത്തിലെ ഇടുങ്ങിയതോ പൂര്‍ണ്ണമായും തുറക്കാന്‍ കഴിയാത്തതോ ആയ അയോര്‍ട്ടിക് വാല്‍വുകള്‍ മാറ്റിവയ്ക്കാനാണ് ടാവർ രീതി ഉപയോഗിക്കുന്നത്. സംസ്ഥാനത്ത് ടാവർ പരിശീലനം നല്‍കുന്നതിനുള്ള പ്രത്യേക കേന്ദ്രമായി മൈഹാര്‍ട്ട്-സ്റ്റാര്‍ കെയര്‍ മാറുന്നതിനുള്ള ഒരുക്കങ്ങള്‍ നടക്കുന്നതായും മാനേജ്‌മെന്റ് അറിയിച്ചു.

ഫോട്ടോ: കോഴിക്കോട് മൈഹാര്‍ട്ട്- കാർഡിയാക് സെന്ററിൽ ടാവർ പരിശീലനത്തില്‍ പങ്കെടുത്ത ടാന്‍സാനിയന്‍ സംഘത്തോടൊപ്പം മൈ ഹാർട്ട് – സ്റ്റാർകെയർ ടീം.                        https://chat.whatsapp.com/BeXxAraIt6A5oTj12gNT1q

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close