KERALAlocaltop news

വന്യജീവി അക്രമം :കർഷകരുടെ ദുരിതം കേട്ടറിഞ്ഞ് ഡിഎഫ്ഒ ; സമഗ്ര പദ്ധതി തയ്യാറാക്കി സർക്കാറിന് സമർപ്പിക്കുമെന്ന് അധികൃതരുടെ ഉറപ്പ്

 

കോഴിക്കോട്: നരഭോജി കടുവകളുടെയും കാട്ടാനകളുടെയും മറ്റ് വന്യമൃഗങ്ങളുടെയും അക്രമം നേരിടുന്ന മലയോര കർഷകരുടെ ദുരിതങ്ങൾ കേട്ടറിഞ്ഞ് ഡിഎഫ്ഒ . വന്യജീവികൾ കൃഷി ഇടത്തിലേക്ക് ഇറങ്ങുനത് തടയാനും നഷ്ടം സംഭവിക്കുന്ന കർഷകർക്ക് ധനസഹായം ലഭ്യമാക്കാനും ആവശ്യമായ സമഗ്ര പദ്ധതി തയ്യാറാക്കി സർക്കാറിന് സമർപ്പിക്കുമെന്ന് കർഷക നേതാക്കൾക്ക് ഡി എഫ് ഒ അബ്ദുൾ ലത്തീഫ് ഉറപ്പ് നൽകി.
കടുവ ഭീതിയിൽ പരിഭ്രാന്തരായ വയനാട് ചുരത്തിനു സമീപ പ്രദേശത്തെ ജനങ്ങളെയും കാട്ടാനക്കൂട്ടമിറങ്ങി ഏക്കർ കണക്കിന് കൃഷിത്തോട്ടങ്ങൾ നശിപ്പിച്ച നാദാപുരം വിലങ്ങാട് പാലൂരിലെ കർഷകരേയും കഴിഞ്ഞ ദിവസം നേരിട്ട് കണ്ട് വിവരങ്ങൾ ചോദിച്ചറിഞ്ഞ കർഷക കോൺഗ്രസ്സ് നേതാക്കളാണ് ഇന്ന് ഡിഎഫ്ഒയുടെ ഓഫീസിൽ നേരിട്ടെത്തി ദുരിതങ്ങൾ വിവരിച്ച് നിവേദനം നൽകിയത്.
ഏറ്റവും കൂടുതൽ കടുവാ സാന്ദ്രതയുള്ള വയനാട്ടിൽ കൃഷിയിടങ്ങളിൽ ഇറങ്ങുന്ന കടുവകളുടെ സ്വെര്യ വിഹാരം തടയാനും കടുവയും കാട്ടനയും അടക്കമുള്ള വന്യ ജീവികളിൽ നിന്ന് പൗരന്മാരുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാനുമുള്ള അടിയന്തിര നടപടികൾ സ്വീകരിക്കണമെന്ന് കർഷകകോൺഗ്രസ്സ് ജില്ലാ പ്രസിഡന്റ് അഡ്വ. ബിജു കണ്ണന്തറ, സംസ്ഥാന ജനറൽ സെക്രട്ടറി രതീഷ് വളയം എന്നിവർ ചർച്ചയിൽ ആവശ്യപ്പെട്ടു.
വ്യാപകമായി കൃഷിനാശം വന്ന വിലങ്ങാടിലെ കർഷകർക്ക് അടിയന്തിരമായി നഷ്ടപരിഹാരവും ധനസഹായവും പ്രഖ്യാപിക്കണമെന്ന ആവശ്യം അംഗീകരിച്ച് വേണ്ടത് സമയബന്ധിതമായി ചെയ്യാമെന്നും .
കടുവ ഭീഷണിയുള്ള പ്രദേശങ്ങളിൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ച് ആവശ്യത്തിന് വനം വകുപ്പ് ഉദ്യോഗസ്ഥരെ വിന്യസിക്കുകയും അവർക്ക് വേണ്ട വാഹനമടക്കമുള്ള ഭൗതിക സാഹചര്യങ്ങൾ ഒരുക്കുമെന്നും DFO ഉറപ്പു നൽകി.
ജില്ലാ പഞ്ചായത്ത് മെമ്പർ ബോസ് ജേക്കബ്,കർഷക കോൺഗ്രസ്സ് സംസ്ഥാന സെക്രട്ടറി ആർ പി രവീന്ദ്രൻ, ജില്ലാ ജനറൽ സെക്രട്ടറി
അസ്ലം കടമേരി,ജില്ലാ വൈസ് പ്രസിഡണ്ട് സി എം സദാശിവൻ,ജില്ലാ ട്രഷറർ സുബ്രഹ്മണ്യൻ കൂടത്തായി, തിരുവമ്പാടി നിയോജക മണ്ഡലം പ്രസിഡണ്ട് ഷിജു ചെമ്പനാനി, എന്നിവർ ചർച്ചയിൽ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close