തിരുവമ്പാടി:(കോഴിക്കോട്) തീപിടിച്ച കാറിന്കത്ത് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തി
തിരുവമ്പാടി പുന്നക്കൽ ചപ്പാത്ത് കടവിൽ ഇന്നലെ അര്‍ധരാത്രിയോടെയാണ് സംഭവം. പുന്നക്കൽ വഴിക്കടവ് സ്വദേശിയും സ്കൂൾ ബസ് ഡ്രൈവറുമായ താഴത്തുപറമ്പിൽ പ്രിൻസ് ( അഗസ്റ്റിൻ – 52 ) ആണ് മരിച്ചതെന്ന് സൂചനയുണ്ട്.
ഡ്രൈവിംഗ് സീറ്റിലിരുന്ന ആളുടെ മൃതദേഹമാണ് പൂർണ്ണമായും കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞരാത്രി 12 മണിയോടെ ഇതുവഴി പോയ ബൈക്ക് യാത്രക്കാരനാണ് കാർ കത്തുന്നത് കണ്ടത്. പിന്നീട് പൊലീസിനെയും നാട്ടുകാരെയും വിവരമറിയിച്ചു.
തിരുവമ്പാടി പോലീസ് സ്ഥലത്ത് എത്തി തീ അണച്ച് നടത്തിയ പരിശോധനയിലാണ് കാറിനകത്ത് ഒരാളുടെ മൃതദേഹം കണ്ടെത്തിയത്. മാരുതി ആൾട്ടോ കാറാണ് കത്തി നശിച്ചത്. സംഭവത്തിൽ തിരുവമ്പാടി പൊലീസ് കേസെടുത്തു. പൊലീസ് സംഘം സ്ഥലത്തുണ്ട്.