KERALAlocaltop news

മാരക ലഹരിമരുന്നായ അഞ്ച് ഗ്രാം എം.ഡി.എം.എ യുമായി യുവതിയടക്കം രണ്ട് പേർ പിടിയിൽ

 

കോഴിക്കോട് : നഗരമദ്ധ്യത്തിൽ അഞ്ച് ഗ്രാം മാരക ലഹരിമരുന്നായ എം.ഡി.എം.എ യുമായി കോഴിക്കോട് സൗത്ത് ബീച്ച് സ്വദേശി മുഹമ്മദ് അൽത്താഫ് 27/22 അരീക്കോട് കാവനൂർ സ്വദേശി ശില്പ (23/22 ) എന്നിവരെ സിറ്റികോഴിക്കോട് ആന്റി നർകോടിക് സെൽ അസിസ്റ്റന്റ് കമ്മീഷണർ പ്രകാശൻ പി പടന്നയിലിന്റെ നേതൃത്വത്തിൽ ഉള്ള ഡിസ്ട്രിക്ട് ആന്റി നർകോടിക് സ്‌പെഷ്യൽ ആക്ഷൻ ഫോഴ്‌സും (ഡാൻസാഫ്) ടൗൺ സബ് ഇൻസ്പെക്ട്ടർ മുഹമ്മദ് സിയാദിന്റെ നേതൃത്വത്തിലുള്ള ടൌൺ പോലീസും ചേർന്നാണ് ആനി ഹാൾ റോഡിന് സമീപത്തെ സ്വകാര്യ ലോഡ്ജിൽ നിന്ന് വിൽപ്പനയ്ക്കായി കൈവശം സൂക്ഷിച്ച എം.ഡി.എം.എ യുമായി പ്രതികളെ പിടികൂടുന്നത്.

മുഖ്യമന്ത്രിയുടെ പ്രതേക നിർദേശപ്രകാരം ലഹരിക്കെതിരെ ശക്തമായ നടപടി സ്വീകരിച്ച് വരവെയാണ് കോഴിക്കോട് പല സ്വകാര്യ ലോഡ്ജുകളിലും നിരവധി യുവാക്കളും സ്ത്രീകളുംലഹരി മരുന്ന് ഉപയോഗവും വിൽപ്പനയും നടത്തുന്നുണ്ടെന്ന് വവരം ഡാൻസാഫിന് ലഭിച്ചിരുന്നും ഇതിന്റെ ഭാഗമായി രാത്രികാലങ്ങളിൽ ലോഡ്ജുകളിൽ പോലീസ് പരിശോധന ശക്തമാക്കി വരവെ ആനി ഹാൾ റോഡിലെ ഒരു സ്വകാര്യ ലോഡ്ജിൽ ഇത്തരത്തിൽ ലഹരിവിൽപ്പന നടന്നു നുണ്ടെന്ന് പോലീസിന് രഹസ്യ വിവരം ലഭിക്കുകയായിരുന്നും ഇതിന്റെ അടിസ്ത്ഥാനത്തിൽ ടൗൺ പോലീസും ഡാൻ സാഫ് സ്ക്വാഡും ചേർന്ന് പരിശോധന നടത്തിയപ്പോഴാണ് ഇവർ താമസിച്ച റൂമിൽ നിന്ന് അഞ്ച് ഗ്രാം എം ഡി എം എ യും ഇത് തൂക്കാൻ ഉപയോഗിക്കുന്ന ത്രാസും കണ്ടെടുത്തത്.
പിടിയിലായ മുഹമ്മദ് അൽത്താഫ് മുൻപ് സൗത്ത് ബീച്ച് പരിസരത്ത് അലീ ഭായ് എന്ന തട്ടുകട നടത്തിയിരുന്നും ഈ സമയത്ത് ഇവിടെ വരുന്ന യുവതി യുവാക്കാൾക്കൾ /ലഹരി മരുന്ന് ഉപയോഗിക്കുന്നവരാണ് കൂടുതലായും എത്താറുള്ളതെന്ന് പോലീസ് പറഞ്ഞു. ഈ തട്ടുകടയുമായി ബന്ധപ്പെട്ട് ഇയാളുടെ ബിസിനസ് പങ്കാളിയുമായുള്ള ചില പ്രശ്നങ്ങളാൽ തട്ടുകട ഇപ്പോൾ പൂട്ടി ഇപ്പോൾ ഇയാൾ കക്ക വിൽപ്പന നടത്തുകയാണ് . തട്ടുകയുമായി ബന്ധപ്പെട്ട് ടൗൺ സ്റ്റേഷനിൽ കേസ് നിലനിൽക്കുനുണ്ട് ശില്പ അരീക്കോട് കാവനൂർ സ്വദേശിയാണ് ഇവർക്ക് ആലി ഭായി തട്ടുകടയിൽ നിനാണ് ഇയാളെ പരിചയം ശില്പ കൊണ്ടാട്ടിയിൽ എയർപ്പോട്ടിൽ എയർ ഹോസ്റ്റസിന്റെ ഓഫിസിൽ ജോലി ചെയ്ത് വരികയാണ്.

ഒരു വട്ടം ഉപയോഗിച്ചാൽ പോലും ലഹരിക്ക് അടിമയാകുന്ന മാരക ലഹരി മരുന്നാണ് മെത്തലീൻ ഡയോക്സി മെത് ആംഫ്റ്റമൈൻ എന്നറിയപ്പെടുന്ന എം.ഡി.എം.എ, ഡി.ജെ പാർട്ടികളിൽ അസാധാരണ ഉന്മേഷം ലഭിക്കുമെന്നതിനാൽ പാർട്ടി ഡ്രഗ്ഗ് ആയും ലൈംഗീക ഉത്തേജനവുമാണ് എം.ഡി.എം.എ എന്ന ഈ മാരക ലഹരിമരുന്നിന് യുവതി യുവാക്കൾക്കിടയിൽ ഇത്രയധികം പ്രചാരം ലഭിക്കാൻ കാരണം.
ഗ്രാമിന് നാലായിരത്തോളം രൂപക്ക്യാണ് വിൽക്കുന്നതെന്ന് പ്രതി പോലീസിനോട് പറഞ്ഞു വലിയ വില കൊടുത് വാങ്ങാൻ സാധിക്ക്വാ ത്തതിനാലാണ് വിൽപ്പന നടത്തി അതിൽ നിന്ന് ഉപയോഗിക്കാം എന്നതിലേക്ക് എത്തിച്ചതെന്നും ഇയാൾ പറഞ്ഞു ഇവർക്ക് എവിടെ നിനാണ് ലഹരി മരുന്ന് കിട്ടിയതെന്നും ഇവർ ആർക്കൊക്കെയാണ് ലഹരി മരുന്ന് നൽകുന്നതെന്നതിനെ കുറിച്ചും വിശധമായി ചോദ്യം ചെയ്താൽ മാത്രമേ മനസിലാവു എന്ന് ടൗൺ സർക്കിൾ ഇൻസ്പെക്ട്ടർ ബിജു എം വി പറഞ്ഞു.

സമൂഹത്തിന്റെ കൂട്ടായ സഹകരണതോട് കൂടി മാത്രമേ ലഹരിയിൽ നിന്ന് നാടിനെ രക്ഷിക്കാൻ സാധിക്കുകയുള്ളു എന്നും ലഹരി മാഫിയകൾ വിദ്യാർഥികളെ ലക്ഷ്യം വെക്കുന്നതിനാൽ തങ്ങളുടെ കുട്ടികൾ എവിടെയെല്ലാം പോകുന്നു എന്നും എന്ത് ചെയ്യുന്നു എന്നും ശ്രെദ്ധിക്കേണ്ടത് രക്ഷിതാക്കളുടെ കൂടി ഉത്തരവാദിത്തം ആണെന്നും ലഹരിക്കെതിരെ കടുത്ത നടപടിയാണ് കോഴിക്കോട് സിറ്റി പൊലീസ് സ്വീകരിച്ചു വരുന്നതെന്നും നർകോടിക് സെൽ അസിസ്റ്റൻറ് കമ്മീഷണർ പ്രകാശൻ പടന്നയിൽ പറഞ്ഞു.

ഒരാഴ്ചക്കിടെ കോഴിക്കോട് ആന്റി നർകോടിക് സ്‌പെഷ്യൽ ആക്ഷൻ ഫോഴ്‌സിന്റെ (ഡാൻസാഫ്) മൂന്നാമത്തെ മയക്കുമരുന്ന് വേട്ടയാണിത്, കഴിഞ്ഞ ദിവസങ്ങളിൽ 3 ഗ്രാം എം.ഡി.എം.എ യുമായി കക്കോടി സ്വദേശിയെയും 6 കിലോ കഞ്ചാവുമായി തിരുന്നാവായ സ്വദേശിയെയും പിടികൂടിയിരുന്നു.

കോഴിക്കോട് ഡാൻസഫ് അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ മനോജ് എടയേടത് സീനിയർ.സി.പി.ഒ കെ. അഖിലേഷ്, സിവിൽ പൊലീസ് ഓഫീസർ ജിനേഷ് ചൂലൂർ, സുനോജ് കാരയിൽ, അർജുൻ അജിത് ടൗണ് പോലീസ് സബ് ഇൻസ്‌പെക്‌ടർ വാസുദേവൻ പി , എ എസ് ഐ മുഹമ്മദ് ഷബീർ എസ് സി പി ഒ രതീഷ് , ഡ്രവർ സിപിഒ ജിതിൻ കസബ സ്റ്റേഷനിലെ വനിതാ എസ് സി പി ഒ സിന്ധു , എലത്തൂർ സ്റ്റേഷനിലെ ദീപ തുടങ്ങിയവർ പരിശോധനാ സംഘത്തിൽ ഉണ്ടായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close