localPoliticstop news

ചെറുവണ്ണൂരിൽ ആവേശ തിമിർപ്പിൽ എൻ.ഡി.എ പ്രചരണം

കോഴിക്കോട്: ബേപ്പൂർ നിയോജക മണ്ഡലം എൻ.ഡി.എ.സ്ഥാനാർത്ഥി അഡ്വ.പ്രകാശ് ബാബുവിൻ്റെ തെരഞ്ഞെടുപ്പ് വാഹന പ്രചരണ ജാഥ ചെറുവണ്ണൂർ പഞ്ചായത്തിൽ പര്യടനം പൂർത്തിയാക്കി.
ഓരോ സ്വീകരണ കേന്ദ്രങ്ങളിലും സ്ത്രീകളും കുട്ടികളുമടക്കം നിരവധി ആളുകൾ പങ്കെടുത്തതോടെ പ്രചരണം ആവേശ തിമിർപ്പിലായി
ചെറുവണ്ണൂർ.മധുര ബസാർ, എരഞ്ഞിരിക്കാട്ട്, ആമാംകുനി വയൽ, കുണ്ടായിത്തോട്, പനയത്തട്ട്, കൊളത്തറ, നല്ലളംബസാർ, ഉറവൻകുളം, അരീക്കാട്, എന്നിവിടങ്ങളിലെ സ്വീകരങ്ങൾക്ക് ശേഷം മോഡേൺ ബസാറിൽ സമാപിച്ചു.

നിയോജക മണ്ഡലം പ്രസിഡൻ്റ് ഷിനു പിണ്ണാണത്ത്, ഒ.ബി.സി. മോർച്ച ജില്ലാ പ്രസിഡൻറ് നാരങ്ങയിൽ ശശിധരൻ, ഗിരീഷ് പി.മേലേടത്ത്, ചന്ദ്രൻ ചെറുകാട്ട്, പ്രസന്നൻ പ്രണവം, സാബുലാൽ കുണ്ടായിത്തോട്, ഷിംജീഷ് പാറപ്പുറം, ജയാ സദാനന്ദൻ, സോമിത ശശികുമാർ, സജീഷ് കാട്ടുങ്ങൽ, എന്നിവർ നേതൃത്വം നൽകി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close