KERALAlocaltop news

പുസ്തക ചർച്ച സംഘടിപ്പിച്ചു

കോഴിക്കോട് :  പ്രച്ഛന്ന ദർശനങ്ങളുടെ ഭാരമില്ലാതെ പ്രതിരോധത്തിന്റെ സൗന്ദര്യശാസ്ത്രം ആവിഷ്കരിക്കുകയും, സർഗ്ഗാത്മകമായി കലഹിക്കുകയും ചെയ്യുന്ന എഴുത്തുകാരനാണ് പി.കെ.പാറക്കടവ്  എന്ന്ഡോ.പി.കെ.പോക്കർ അഭിപ്രായപ്പെട്ടു.
‘ഇടിമിന്നലുകളുടെ പ്രണയവും മീസാൻകല്ലുകളുടെ കാവലും’എന്ന പുസ്തകത്തെക്കുറിച്ച് കാലിക്കറ്റ്‌ ബുക്ക്‌ ക്ലബ്‌ സംഘടിപ്പിച്ച ചർച്ചയിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
കോഴിക്കോട് വേദി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ടി.പി.മമ്മു മാസ്റ്റർ അധ്യക്ഷത വഹിച്ചു. ഐസക് ഈപ്പൻ, ഷീല ടോമി, ഡോ എൻ.എം.സണ്ണി, അബു ഇരിങ്ങാട്ടിരി, മോഹനൻ പുതിയോട്ടിൽ എന്നിവർ പ്രസംഗിച്ചു.പി.കെ. പാറക്കടവ് രചനാനുഭവം പങ്കുവെയ്ച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close