KERALAlocaltop news

ജ്വല്ലറിയിൽ മോഷണം: പ്രതി പിടിയിൽ*

കോഴിക്കോട്  :ജ്വല്ലറികളിൽ സ്വർണ്ണാഭരണം വാങ്ങാനെന്ന വ്യാജെനെ എത്തി ജീവനക്കാരെ കബളിപ്പിച്ച് സ്വർണ്ണവുമായി കടന്നു കളഞ്ഞ പ്രതിയെ കസബ പോലീസും ടൗൺ അസ്സി.കമ്മീഷണറുടെകിഴിലുള്ള സിറ്റി ക്രൈം സക്വാഡും ചേർന്ന് പിടികൂടി. തിരുവനന്തപുരം സ്വദേശിയും ഇപ്പോൾതാമരശ്ശേരി പെരുമ്പള്ളിയിൽ താമസക്കാരനുമായ സുലൈമാൻ എന്ന ഷാജിയെയാണ് ( : 46  )അറസ്റ്റ് ചെയ്തത്. ജനുവരി പതിനെട്ടാം തിയ്യതിയാണ് കേസ്സിന് ആസപദമായ സംഭവം ഉണ്ടായത്. പാളയത്തെ ജ്വല്ലറിയിൽ നവരത്ന മോതിരം വാങ്ങാൽ എന്ന വ്യജേന എത്തിയ പ്രതി ജ്വല്ലറി ജീവനക്കാരെ കബളിപ്പിച്ച് ഒരു പവൻ തൂക്കം വരുന്ന നവരത്ന മോതിരവുമായി കടന്നു കളയുകയായിരുന്നു. സ്വർണ്ണം പ്രദർശിപ്പിച്ച ബോർഡിൽ സമാനമായ രീതിയിലുള്ള മറ്റൊരു ഗോൾഡ് കവറിംങ്ങ് ആഭരണം വെച്ച് കളവ് ചെയ്യലാണ് ഇയാളുടെ മോഷണ രീതി . പീന്നീട് പ്രദർശന ബോർഡ് പരിശോധിച്ചപ്പോൾ ആണ് മോഷണം നടന്നതായി അറിയുന്നത്. CCTV ദൃശ്യങ്ങളിൽ നിന്ന് പ്രതിയെ പോലീസ് തിരിച്ചറിയുകയും 24 മണിക്കൂറിനുള്ളിൽ പ്രതിയെ പിടികൂടുകയായിരുന്നു. കോഴിക്കോട്ടെ മറ്റൊരു ജ്വല്ലറിയിൽ വിറ്റ കളവ് മുതലായസ്വർണ്ണം പോലീസ് കണ്ടെടുത്തു. പ്രതിക്കെതിരെ മീനങ്ങാടി, മൂക്കം, താമരശ്ശേരി ,മഞ്ചേരി എന്നി പോലീസ് സറ്റേഷനുകളിൽ സമാനമായ കേസ്സുകൾ നിലവിൽ ഉണ്ട് . കസബ ഇൻസ്പെക്ടർ കൈലാസ് നാഥ് എസ് ഐ ജഗമോഹൻദത്തൻ, , സീനിയർ സി പി ഒ മാരായ സജേഷ് കുമാർ പി, രാജീവ് കുമാർ പാലത്ത് ,രൻജീവ്, സി പി ഒ സുബിനി സിറ്റി ക്രൈം സക്വാഡ് അംഗങ്ങളായ ഷാലു എം,സുജിത്ത് സി.കെ, എന്നിവരായിരുന്നു സംഘത്തിൽ ഉണ്ടായിരുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close