കോഴിക്കോട് : കോഴിക്കോട് റയിൽവേ സ്റ്റേഷനിലെ പ്ലാറ്റ്ഫോമിലും മേൽപാലത്തിലുമുള്ള തെരുവ് നായ ശല്യം അവസാനിപ്പിക്കാൻ അടിയന്തര നടപടിയെടക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.
സ്റ്റേഷൻ മാനേജർക്കാണ് കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജു നാഥ് നിർദ്ദേശം നൽകിയത്. ദിനപത്രം പ്രസിദ്ധീകരിച്ച ഫോട്ടോയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.
ഫെബ്രുവരി 20 ന് കോഴിക്കോട് ഗവ. ഗസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിങ്ങിൽ കേസ് പരിഗണിക്കും. 15 ദിവസത്തിനകം സ്റ്റേഷൻ മാനേജർ രേഖാമൂലം റിപ്പോർട്ട് സമർപ്പിക്കണം.